'പിക് ലൈൻ ഇട്ടു, കീമോ ഉടൻ സ്റ്റാർട്ട് ചെയ്യും'; എല്ലാവരും പ്രാർത്ഥിക്കണമെന്ന് രേണു സുധി

കഴിഞ്ഞ ദിവസമാണ് രേണു സുധിക്ക് കാൻസർ ആണെന്നുള്ള വിവരം പുറത്തുവരുന്നത്. ഊഹാപോഹങ്ങളാണെന്നാണ് പറഞ്ഞതെങ്കിലും ഒടുവിൽ ഇക്കാര്യം കഴിഞ്ഞ ദിവസം രേണു സ്ഥിരീകരിക്കുകയും ചെയ്തു. 15-ാം വയസിൽ വന്നൊരു മുഴയാണ് ഇപ്പോൾ കാൻസറായി മാറിയിരിക്കുന്നത്. ചികിത്സക്കായി തനിക്ക് പണം ആവശ്യമാണെന്നും അതാണ് തെറി വിളികൾ കേട്ടിട്ടും സബ്സ്ക്രിപ്ഷനുകളുമായി മുന്നോട്ട് പോയതെന്നും രേണു സുധി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ കീമോ ഉടൻ സ്റ്റാർട്ട് ചെയ്യുമെന്ന് പറയുകയാണ് രേണു സുധി. പിക് ലൈൻ ഇട്ടുവെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും രേണു സുധി പറയുന്നു. അതിനിടെ വീട് വെക്കാനായി ഭൂമി നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവയലിനെ കുറിച്ച് രേണു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു സമയത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് സോഷ്യൽമീഡിയ വഴി രേണു ബിഷപ്പിനെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. രേണു മാപ്പ് പറഞ്ഞ് അദ്ദേഹവുമായി കുറച്ച് ദിവസം മുമ്പാണ് രമ്യതയിലായത്.

Read more

ചെയ്ത് പോയതിനെല്ലാം ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവയലിനോട് ക്ഷമ ചോദിക്കുകയാണെന്ന് രേണു സുധി പറഞ്ഞിരുന്നു. ഇനി മുതൽ താൻ കമന്റ്സ് നോക്കുകയില്ലെന്നും മനസിന് സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രമെ ഈ സമയത്ത് എനിക്ക് ചെയ്യാൻ പാടുള്ളു എന്നും രേണു സുധി പറയുന്നു. ആശുപത്രിയിൽ പോയി ട്രീറ്റ്മെന്റ് ചെയ്യാൻ പോവുകയാണ് എനിക്ക് മുന്നോട്ട് ജീവിക്കണം. ഞാൻ തന്നെയാണ് പപ്പയോട് പറഞ്ഞത് സുധി ചേട്ടൻ്റെ ആണ്ട് ദിവസം പ്രാർത്ഥന ചൊല്ലാൻ തിരുമേനിയെ വിളിക്കണമെന്ന്, ഞങ്ങൾ വിളിച്ചു. അദ്ദേഹം വന്നു. ഇന്നും അദ്ദേഹം വന്നു എനിക്ക് വേണ്ടി പ്രാർത്ഥിച്ചു ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി അതിനെ കാണുന്നു എന്ന് രേണു സുധി പറയുന്നു.