ഇപ്പോ ക്രൂവിലെ പകുതി പേരും മലയാളം പറയുന്നുണ്ട്; ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് പേളി

Advertisement

മലയാള പ്രേക്ഷകരുടെ പ്രിയ  അവതാരകയും നടിയുമായ  മനസില്‍ ഇടം നേടിയ പേളി മാണി ബോളിവുഡില്‍ അരങ്ങേറുകയാണ്. അനുരാഗ് ബസു ചിത്രത്തിലൂടെയാണ് പേളിയുടെ അരങ്ങറ്റം. അഭിഷേക് ബച്ചന്‍, പങ്കജ് ത്രിപാഠി, സാനിയ മല്‍ഹോത്ര, രാജ്കുമാര്‍ റാവു തുടങ്ങിയവര്‍ക്കൊപ്പമാണ് നടി എത്തുന്നത്.

ഇപ്പോഴിതാ തന്റെ അരങ്ങേറ്റത്തെ കുറിച്ച് പേളി മനസ്സ് തുറക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് പേളി മനസ്സ് തുറന്നത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അരങ്ങേറ്റമെന്ന് പേളി പറയുന്നു.

ഇതുപോലെ വലിയൊരു പ്രൊജക്ടിന്റെ ഭാഗമാകാന്‍ സാധിച്ചത് ഒരേസമയം ആവേശകരവും പഠിക്കാനുള്ള അവസരവുമായിരുന്നു. പുതിയ ഭാഷ, പുതിയ ഇന്‍ഡസ്ട്രി, പുതിയ സംസ്കാരം.

ഇപ്പോള്‍ ക്രൂവിന്റെ പകുതിപ്പേരും മലയാളം സംസാരിക്കുന്നുണ്ട് അനുരാഗ് ബസുവിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് മിക്കവരും സ്വപ്നം കാണുന്നതാണ്. എന്റെ ഭാഗ്യമാണ് അദ്ദേഹം ഒരു ജീനിയസും അതേസമയം തമാശക്കാരനുമാണ് പേളി പറഞ്ഞു .