ഇനിയൊരു തിരിച്ചുവരവ് മമ്മൂട്ടിക്കൊപ്പം: പാര്‍വതി ജയറാം

വിവാഹ ശേഷം സിനിമാരംഗം വിട്ടെങ്കിലും സോഷ്യല്‍ മീഡിയയിലും പൊതു പരിപാടിയിലും സജീവമാണ് പാര്‍വതി. കൂടാതെ കോസ്റ്റും ഡിസൈനറും മികച്ച ക്ലാസിക്കല്‍ ഡാന്‍സറും കൂടിയാണ് പാര്‍വതി.

ഇപ്പോഴിതാ സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി. ഇനിയൊരു തിരിച്ചുവരവുണ്ടെങ്കില്‍ അത് ആ മമ്മൂട്ടിയോട് ഒപ്പം ആയിരിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് പാര്‍വതി പറഞ്ഞത് അടുത്തിടെ ജയറാമാണ് വെളിപ്പെടുത്തിയത്.

ജയറാം പാര്‍വ്വതി ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത് മാളവികയും കാളിദാസും. കാളിദാസ് മലയാള സിനിമയില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ഒരു യുവ നായകനാണ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയില്‍ അച്ഛനോടൊപ്പം ബാലതാരമായാണ് താരം സിനിമയില്‍ രംഗപ്രവേശം ചെയ്തത്.

1986-ല്‍ ‘വിവാഹിതരേ ഇതിലേ ഇതിലേ’ എന്ന ബാലചന്ദ്രമേനോന്‍ സിനിമയിലൂടെയാണ് അശ്വതി കുറുപ്പ് പാര്‍വ്വതിയായി മാറിയത്.പാര്‍വതി അറുപതിലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവയില്‍ വളരെയധികം ശ്രദ്ധിയ്ക്കപ്പെട്ട വേഷങ്ങളാണ് അമൃതംഗമയ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, തൂവാനത്തുമ്പികള്‍,വടക്കുനോക്കിയെന്ത്രം,കിരീടം. എന്നീ സിനിമകളിലേത്.