സിനിമകൾക്കൊപ്പം തന്നെ തന്റെ റേസിങ് കരിയറിനും വലിയ പ്രാധാന്യം നൽകാറുളള താരമാണ് അജിത്ത് കുമാർ. കാറോട്ട മത്സരങ്ങളിൽ പങ്കെടുത്തുളള സൂപ്പർതാരത്തിന്റെ വീഡിയോകളെല്ലാം അടുത്തിടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങായിരുന്നു. നിലവിൽ റേസിങ് ഫീൽഡിലാണ് അജിത്ത് പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
തനിക്ക് ഉറക്കം വരുന്നത് കുറവാണെന്നും പലപ്പോഴും ഉറക്കം വരാതെ താൻ ബുദ്ധിമുട്ടുകയാണെന്നും അജിത് പറയുന്നു. ഈ അവസ്ഥ തന്റെ ദിനചര്യയെയും വിശ്രമ സമയങ്ങളെയും ബാധിച്ചതായും താരം വ്യക്തമാക്കി. ഉറക്കക്കുറവ് കാരണം വിശ്രമവേളകളിൽ സിനിമകളോ വെബ് സീരീസുകളോ കാണാൻ പോലും തനിക്ക് സാധിക്കുന്നില്ലെന്നും, പലപ്പോഴും സ്വന്തം സിനിമകൾ പോലും കാണാൻ കഴിയാറില്ലെന്നും താരം പറയുന്നു. ഒരു അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ.
‘എനിക്ക് ഉറക്കം വരുന്നത് കുറവാണ്. പലപ്പോഴും ഉറക്കം വരാതെ ഞാൻ ബുദ്ധിമുട്ടുന്നു. ഇനി ഉറങ്ങിയാലും പരമാവധി 4 മണിക്കൂർ മാത്രമേ എനിക്ക് ഉറങ്ങാൻ സാധിക്കുകയുള്ളൂ. ഈ അവസ്ഥ തന്റെ ദിനചര്യയെയും വിശ്രമ സമയങ്ങളെയും ബാധിച്ചു. ഉറക്കക്കുറവ് കാരണം വിശ്രമവേളകളിൽ സിനിമകളോ വെബ് സീരീസുകളോ കാണാൻ പോലും സാധിക്കുന്നില്ല. പലപ്പോഴും സ്വന്തം സിനിമകൾ പോലും കാണാൻ കഴിയാറില്ല. ഈ രോഗാവസ്ഥ കാരണം പെട്ടെന്ന് ക്ഷീണിതനാകുകയും ചെയ്യുന്നു. വിമാനയാത്രകളിലാണ് എനിക്ക് പിന്നെയും കുറച്ചെങ്കിലും ഉറക്കം ലഭിക്കാറ്’- അജിത്തിന്റെ വാക്കുകൾ







