ദിലീപിനെ നായകനാക്കുന്ന പടം പൊട്ടുമെന്ന് കമന്റ്; തെറി വിളിച്ച് ഒമര്‍ലുലു

ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാറിന് ശേഷം ദിലീപിനെ നായകനായി ഒമര്‍ ലുലു സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രമാണ് അംബാനി. ഔദ്യോഗികമായ പ്രഖ്യാപനമല്ലെങ്കിലും ദിലീപുമായുളള സിനിമ തന്റെ ആഗ്രഹമാണെന്നും സിനിമ നടക്കാന്‍ നൂറ് ശതമാനം താന്‍ പരിശ്രമിക്കുമെന്നും ഒമര്‍ ലുലു ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

ദിലീപ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് അപൂര്‍വരാഗവും 2 കണ്‍ട്രീസും എഴുതിയ നജീംകോയ ആയിരിക്കുമെന്ന പോസ്റ്റുമായാണ് ഒമര്‍ ലുലു ഇന്ന് ഫെയ്‌സ്ബുക്കിലെത്തിയത്. എന്നാല്‍ പോസ്റ്റിന് താഴെ തന്നെ പ്രകോപിപ്പിക്കുന്ന ഒരു കമന്റുമായെത്തിയ വ്യക്തിയോട് രൂക്ഷമായ ഭാഷയിലാണ് ഒമര്‍ പ്രതികരിച്ചത്.

Read more

പച്ച മലയാളത്തില്‍ നല്ല മുട്ടന്‍ തെറിയാണ് ഒമര്‍ ലുലു ഇയാള്‍ക്കെതിരെ നടത്തിയിരിക്കുന്നത്. പടം പൊട്ടുമെന്നും വിധി വന്ന് ദിലീപ് ജയലില്‍ ആയാല്‍ കുറച്ചൂടെ വ്യൂസ് കിട്ടുമെന്നും പിന്നെ ഡബ്ബ് ചെയ്ത് പടം യൂട്യൂബില്‍ ഇട്ടാല്‍ മതിയെന്നുമായിരുന്നു ഒമറിനെ കൊണ്ട് തെറി വിളിക്കാന്‍ ഇടയാക്കിയ കമന്റ്. എന്തായാലും ഒമറിന്റെ തെറിവിളി നിമിഷങ്ങള്‍ക്കകം വയറലായി മാറിയിരിക്കുകയാണ്.