ഈ അടുത്താണ് ബിഗ്‌ബോസ് താരവും ഡിജെ കൂടിയായ സിബിൻ ബഞ്ചമിനും നടിയും അവതരാകയുമായ ആര്യയും വിവാഹിതരാകാൻ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. സിബിൻേയും ആര്യയുടേയും രണ്ടാം വിവാഹം കൂടിയാണിത്. നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പങ്കാളി സിബിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ആര്യ സിബിന് ആശംസകൾ നേർന്നത്. സിബിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളാണ് വീഡിയോയിൽ ആര്യ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
‘ജന്മദിനാശംസകൾ പാർട്ണർ. ഖുഷിയുടെ ഡാഡ്‌സില്ലയ്ക്ക് ജന്മദിനാശംസകൾ. എന്തൊക്കെ സംഭവിച്ചാലും, ഒടുവിൽ നിനക്ക് അരികിലേക്ക് എത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ വീട്. എന്റെ സമാധാനത്തിന്റേയും സ്‌നേഹത്തിന്റേയും ഇടം. ഇങ്ങനെ നിലനിൽക്കുന്നതിന് നന്ദി’ എന്നാണ് വീഡിയോയ്‌ക്കൊപ്പം ആര്യ കുറിച്ചിരിക്കുന്നത്.