ഒരിക്കല്‍ ഒഴിവാക്കിയ ഇടത്തേക്ക് ഇനിയില്ല? , 2360 കോടി പ്രതിഫലമെന്ന വാഗ്ദാനവും ഡെപ്പ് തള്ളിയെന്ന് റിപ്പോര്‍ട്ട്; ഇനി ആര് ജാക് സ്പാരോ ആകും

പൈറേറ്റ്സ് ഓഫ് ദ കരിബീയന്‍ ഫ്രാഞ്ചൈസിയിലേക്ക് ജോണി ഡെപ്പ് ഇനി തിരികെ വരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിച്ച് നടനുമായി അടുത്ത വൃത്തങ്ങള്‍. മുന്‍ഭാര്യ ആംബര്‍ ഹേഡുമായുള്ള മാനനഷ്ടക്കേസിലെ അന്തിമ വിധി ഡെപ്പിന് അനുകൂലമായതോടെയാണ് ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ ഡിസ്‌നി ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ 2360 കോടി രൂപയാണ് ഡിസ്നി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇത് വാസ്തവമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹേര്‍ഡ് ഡെപ്പിനെതിരേ ഗാര്‍ഹിക പീഡനവും ബലാത്സംഗവും ആരോപിച്ച ഘട്ടത്തില്‍ നടനെ ഡിസ്‌നിയടക്കമുള്ള വന്‍ നിര്‍മാണ കമ്പനികള്‍ അവരുടെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ ഡെഡ് മെന്‍ ടെല്‍ നോ ടെയില്‍സ് എന്ന ചിത്രമായിരുന്നു പൈരേറ്റ്‌സ് ഓഫ് കരീബിയനിലെ അവസാന ചിത്രം.

ഡെപ്പിനെ ഒഴിവാക്കിയെങ്കിലും ജാക് സ്പാരോ എന്ന കഥാപാത്രമായി മറ്റൊരു നടനെ കണ്ടെത്തുന്നത് ഡിസ്‌നിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഡെപ്പിന് പകരം മറ്റൊരാളെ കണ്ടെത്താനാകില്ലെന്നാണ് ജാക്ക് സ്പാരോ ആരാധകരുടെ പക്ഷം.

Read more

വിചാരണ വേളയിയിലും പൈരേറ്റ്സ് ഓഫ് ദ കരീബിയനുമായി സംബന്ധിച്ച ചോദ്യം ഡെപ്പിന് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. അന്ന് 300 മില്യണ്‍ ഡോളറുമായി ഡിസ്നി വരികയാണെങ്കില്‍ പോലും, പൈരേറ്റ്സ് ഓഫ് കരീബിയനില്‍ ഡിസ്നിക്കൊപ്പം തിരികെ പോയി പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലല്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഡെപ്പിന്റെ മറുപടി.