ഈ ഡീഗ്രേഡ് ചെയ്യുന്നവരോട് ഒരു ചോദ്യം, മലയാളത്തില്‍ വേറെ ഏത് സംവിധായകന് സാധിക്കും ഇതു പോലൊരു സിനിമ ചെയ്യാന്‍: ബാദുഷ

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രം ഡീഗ്രേഡ് ചെയ്യുന്നവര്‍ക്കെതിരെ പ്രതികരിച്ച് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. പ്രിയദര്‍ശനല്ലാതെ ഇതു പോലൊരു സിനിമ ചെയ്യാന്‍ മലയാളത്തില്‍ വേറെ ഏതു സംവിധായകനു സാധിക്കും എന്നാണ് ഡീഗ്രേഡ് ചെയ്യുന്നുവരോട് ബാദുഷ പറയുന്നത്.

ബാദുഷയുടെ കുറിപ്പ്:

മരക്കാര്‍ കണ്ടു. അതിമനോഹരമായ ഒരു ചിത്രം. വിഷ്വലി ഇത്ര ഇംപാക്ട്ഫുള്‍ ആയ ഒരു ചിത്രം അടുത്ത കാലത്ത് കണ്ടിട്ടില്ല. ബാഹുബലി പോലുള്ള അന്യഭാഷ സിനിമ കണ്ട് പ്രോത്സാഹിപ്പിച്ച നാം ഇപ്പോള്‍ മനസിലാക്കി, മലയാളത്തിലും അതു പോലെയുള്ള സിനിമകള്‍ സാധ്യമാകുമെന്ന്.

ഈ ഡീഗ്രേഡ് ചെയ്യുന്നവരോട് ഒരു ചോദ്യം? ഇതു പോലൊരു സിനിമ ചെയ്യാന്‍ മലയാളത്തില്‍ വേറെ ഏതു സംവിധായകനു സാധിക്കും, പ്രിയദര്‍ശനല്ലാതെ. അതിവിടെ സംഭവിച്ചിരിക്കുന്നു.

പ്രിയന്‍ സാറിനും വലിയ റിസ്‌ക് ഏറ്റെടുത്ത ആന്റണി ചേട്ടനും ലാല്‍ സാറിനും അഭിനന്ദനങ്ങള്‍.. മരക്കാര്‍ എല്ലാവരും തിയേറ്ററില്‍ തന്നെ കാണുക, ഡീഗ്രേഡുകാരെ അകറ്റി നിര്‍ത്തുക.

Read more