"സ്‌ക്രിപ്റ്റ് പോലുമായിട്ടില്ലാത്ത കാലത്ത് പ്രേമം ഹിറ്റാകുമെന്ന് വിശ്വസിക്കുകയും, ഹിറ്റാക്കുകയും ചെയ്ത സംവിധായകനാണ് അൽഫോൺസ് ";നിവിൻ പോളി

സ്‌ക്രിപ്റ്റ് പോലുമായിട്ടില്ലാത്ത കാലത്ത് പ്രേമം ഹിറ്റാകുമെന്ന് വിശ്വസിക്കുകയും, ഹിറ്റാക്കുകയും ചെയ്ത സംവിധായകനാണ് അൽഫോൺസ് പുത്രനെന്ന് നിവിൻ പോളി. അഭിനയരംഗത്ത് 12 വർഷം തികഞ്ഞ നിവിൻ പോളി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രേമത്തിന്റെ ഓർമകൾ പങ്കുവെച്ചത്. 12 വർഷത്തെ നിവിന്റെ സിനിമാ ജീവിതത്തിൽ നിർണായക വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമായിരുന്നു പ്രേമം.

2015ൽ അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ പുറത്ത് ഇറങ്ങിയ ചിത്രം കേരളത്തിന് അകത്തും പുറത്തും തരംഗമായിരുന്നു. ‘എന്റെ മനസിൽ രസകരമായി കണ്ടിരിക്കാവുന്ന ഒരു റോം കോം ഫീൽ ഗുഡ് സിനിമയായിരുന്നു പ്രേമം. ചിത്രത്തിന്റെ സ്‌ക്രിപ്റ്റിന്റെ സമയത്ത് തന്നെ സിനിമ സൂപ്പർ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റാവുമെന്ന് അൽഫോൺസ് പറഞ്ഞുകൊണ്ടിരിക്കുമായിരുന്നു. ഞങ്ങളെല്ലാം പരസ്പരം മുഖത്തോട് മുഖം നോക്കും. ഇതെന്താ ഇങ്ങനെ പറയുന്നതെന്ന് വിചാരിക്കും.

കാരണം സ്‌ക്രിപ്റ്റ് പോലുമായിട്ടില്ല, പിന്നെ എങ്ങനെയാണ് മലയാളത്തിലെ ഏറ്റവും കളക്റ്റ് ചെയ്യുന്ന സിനിമ ആവും എന്ന് പറയുന്നത്. അവൻ എല്ലാവർക്കും ആ എനർജി എപ്പോഴും ഇങ്ങനെ കൊടുത്തുകൊണ്ടിരുന്നു. ഇത് ഭയങ്കര ഹിറ്റാവും. നീ നോക്കിക്കോ എന്ന് എപ്പോഴും പറയും. റിലീസിന് പിന്നാലെ അതിന്റെ വ്യാജ സീഡി ഇറങ്ങി.അത് പിന്നെ കേസും പരിപാടികളുമൊക്കെയായിയെങ്കിലും സിനിമ സൂപ്പർ ഹിറ്റായി മാറി. അത് ഒരു കാലമെന്നും നിവിൻ പറഞ്ഞു.

വിനീത് ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച മലർവാടി ആർട്‌സ് ക്ലബ്ബിലാണ് നിവിൻ പോളി ആദ്യമായി നായകനായത്. പിന്നീട് സഹതാരമായി നിരവധി സിനിമകളുടെ ഭാഗമായ നിവിൻ പിന്നീട് തട്ടത്തിൻ മറയത്തിന് ശേഷം നായക നടനായി മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലൊരുങ്ങുന്ന മഹാവീര്യറാണ് പുറത്തിറങ്ങാനിരിക്കുന്ന നിവിന്റെ ചിത്രം. പോളി ജൂനിയർ പിക്‌ചേഴ്‌സ്, ഇന്ത്യൻ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ ചേർന്ന് നിർമിക്കുന്നത്