സുരേഷ് ഗോപിയെന്ന നടന് വേണ്ട എല്ലാ ചേരുവകളുമുള്ള ചിത്രം, കടന്നു പോകുന്നത് രണ്ട് കാലഘട്ടങ്ങളിലൂടെ; കാവലിനെ കുറിച്ച് നിതിന്‍ രണ്‍ജി പണിക്കര്‍

നിതിന്‍ രണ്‍ജി പണിക്കരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാവല്‍ നവംബര്‍ 25ന് തീയേറ്ററുകളിലെത്തുകയാണ്. ഹൈറേഞ്ച് പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയെക്കുറിച്ച് മനസ്സുതുറക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍. സുരേഷ് ഗോപിയെന്ന നടന് വേണ്ട സര്‍വ്വ ചേരുവകളുമുള്ള ചിത്രമാണ് കാവലെന്ന് അദ്ദേഹം സൗത്ത് ലൈവുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

ഞാന്‍ കസബയ്ക്ക് ശേഷം ആദ്യം പ്‌ളാന്‍ ചെയ്ത ചിത്രം ലേലം രണ്ടാം ഭാഗമാണ്. എന്നാല്‍ ചില കാരണങ്ങള്‍ മൂലം അത് വൈകുമെന്ന സ്ഥിതിയായപ്പോള്‍ സുരേഷ് അങ്കിളിനെ നായകനാക്കി റ്റൈാരു സിനിമയെക്കുറിച്ച് ആലോചിച്ചു. അങ്ങെനെയാണ് കാവലിലേക്ക് എത്തുന്നത്. സുരേഷ് ഗോപിയെന്ന നടന് വേണ്ട എല്ലാ ചേരുവകളും ഒത്തിണങ്ങിയ സിനിമ തന്നെയാണ്. രണ്ട് കാലഘട്ടങ്ങളിലൂടെ രണ്ട് വ്യക്തികളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഒന്ന് രണ്‍ജി പണിക്കരുടെ ആന്റണിയും മറ്റൊന്ന് തമ്പാനും അദ്ദേഹം പറഞ്ഞു.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിക്കുന്നു.