ഒരുപക്ഷേ, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും സാറാസിനും ഇങ്ങനെ സംഭവിച്ചത് അതു കൊണ്ടാകാം: നിമിഷ സജയന്‍

കഥാപാത്രത്തിലെ മാറ്റങ്ങള്‍ എന്നതിനുമപ്പുറം കഥാപാത്രം പറയുന്നവയ്ക്കാണ് കൂടുതല്‍ പ്രാധാന്യം കിട്ടുന്നത് എന്നാണ് തോന്നിയിട്ടുള്ളതെന്ന് നടി നിമിഷ സജയന്‍. ഇന്ന് ചര്‍ച്ച ചെയ്യപ്പെടാനുള്ള സ്‌പേസ് കൂടുതലാണ്, അതു സ്വീകരിക്കാനുള്ള ആള്‍ക്കാരുടെ മനസും. അതു കൊണ്ടായിരിക്കാം സ്ത്രീപക്ഷ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും എന്നാണ് നിമിഷ പറയുന്നത്.

കെ.ജി ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ഒട്ടേറെ സിനിമകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പും ഉണ്ടായിരുന്നു. പക്ഷേ, ഇന്നു ചര്‍ച്ച ചെയ്യപ്പെടാനുള്ള സ്‌പേസ് അന്നത്തേതിനെക്കാള്‍ കൂടുതലാണ്. അതു സ്വീകരിക്കാനുള്ള ആള്‍ക്കാരുടെ മനസും. ഒരുപക്ഷേ, അതു കൊണ്ടായിരിക്കാം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, സാറാസ് തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും സ്വീകരിക്കപ്പെട്ടതും.

പല വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ എന്നതിനുമപ്പുറം ഓരോ കഥാപാത്രത്തിന്റെയും പ്രതികരണമാണ് ഓരോ സിനിമയും എന്നാണ് തോന്നിയിട്ടുള്ളത്. അഭിനേതാവായാലും സംവിധായകനായാലും തിരിച്ചറിയപ്പെടുന്നതും ഇത്തരത്തിലുള്ള പ്രതികരണത്തിന്റെ മികവു കൊണ്ടാണ്.

Read more

സിനിമ കൈകാര്യം ചെയ്യുന്ന വിഷയം കൂടുതല്‍ സ്വീകരിക്കപ്പെടുകയും കഥാപാത്രം കഥാപാത്രമായി മാത്രം നിലനിന്നു കൊണ്ടു തന്നെ കാഴ്ചക്കാരില്‍ മാറ്റം സൃഷ്ടിക്കുകയോ പറയുകയോ ചെയ്യുന്നുമുണ്ട് എന്നാണ് നിമിഷ സജയന്‍ മനോരമയോട് പ്രതികരിക്കുന്നത്.