'ഇത് വിഗ്‌നേഷ് ശിവനുമായുള്ള എന്‍ഗേജ്മെന്റ് റിംഗ്';  ആരാധകരെ അമ്പരപ്പിച്ച് നയന്‍താര

തമിഴ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഗ്‌നേഷ് ശിവനുമായുള്ള പ്രണയബന്ധം ആരാധകര്‍ക്കിടയില്‍ വലിയ സംസാരവിഷയമാണ്. അടുത്തിടെ വിഗ്‌നേഷ് ശിവന്‍ വിരലില്‍ മോതിരമണിഞ്ഞ നയന്‍താരയുടെ കൈയുടെ ചിത്രം പങ്കുവെച്ചിരുന്നു. പിന്നാലെ ഇരുവരുടെയും വിവാഹത്തെക്കുറിച്ച് ആരാധകര്‍ സംശയങ്ങളുന്നയിച്ചിരുന്നുവെങ്കിലും അതിനൊന്നും ഉത്തരം ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ നയന്‍താര ആ മോതിരത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

 

വിജയ് ടിവിയുടെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച അഭിമുഖത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. അതിലാണ് നയന്‍താര മോതിരത്തെ കുറിച്ച് പറയുന്നത്. മോതിരത്തിന്റെ ചിത്രം വൈറലായ കാര്യം ചോദിച്ചപ്പോള്‍ ‘ ഇത് വന്ത് എന്റഗേജ്മെന്റ് റിംഗ്’ എന്നാണ് നയന്‍താര ചിരിച്ച് കൊണ്ട് പറഞ്ഞത്. ഇതിന് പിന്നാലെ പരിപാടിയുടെ പ്രൊമോ വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലാവുകയും ചെയ്തു. വിഗ്‌നേഷ് ശിവനില്‍ എന്താണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് എല്ലാം ഇഷ്ടമാണെന്നാണ് നയന്‍താര പറഞ്ഞത്.

നാനും റൗഡി താന്‍ എന്ന 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്.