ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല, ഫയല്‍സിനും പൈല്‍സിനുമാണ് അവിടെ പുരസ്‌കാരം; പരിഹസിച്ച് പ്രകാശ് രാജ്

ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ലെന്ന് ചലച്ചിത്ര പുരസ്‌കാര ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ്. ദേശീയ അവാര്‍ഡുകള്‍ മമ്മൂട്ടിക്ക് ലഭിക്കാത്തതടക്കം മുന്‍നിര്‍ത്തിയാണ് പ്രകാശ് രാജിന്റെ പരിഹാസം. ഫയല്‍സിനും പൈല്‍സിനുമാണ് അവിടെ പുരസ്‌കാരം ലഭിക്കുന്നതെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു.

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്കാണ് ലഭിച്ചത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടി, ഒരിക്കല്‍ കൂടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.

Read more

അതേസമയം, തൃശൂരില്‍ വച്ച് നടന്ന ചടങ്ങില്‍ സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിന് ഷംല ഹംസ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ്. മികച്ച സിനിമ, സംവിധായകന്‍, തിരക്കഥ തുടങ്ങി പത്തോളം അവാര്‍ഡുകളാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്.