'വീടിന് തീ പിടിച്ചാല്‍ ഞാന്‍ അമ്മയുടെ ഡയറി എടുത്ത് ഓടും'; കാരണം പറഞ്ഞ് അഹാന കൃഷ്ണ

തനിക്ക് ഏറെ പ്രിയപ്പെട്ട വീട്ടിലുള്ള ഒരു വസ്തുവിനെ കുറിച്ച് പറഞ്ഞ് നടി അഹാന കൃഷ്ണ. വീടിന് തീ പിടിക്കുകയാണെങ്കില്‍ ആ സാധനം എടുത്തു കൊണ്ടാവും താന്‍ ഓടുക എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അഹാന പറയുന്നത്.

”ഞാന്‍ എല്ലാറ്റിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ്. എനിക്കേറെ അടുപ്പമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുകയാണെങ്കില്‍, ഞാന്‍ ജനിക്കുന്നതു മുതല്‍ ഒരു വര്‍ഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്.”

”ഞാന്‍ ആലോചിക്കാറുണ്ട്, വീടിനു തീ പിടിക്കുകയാണെങ്കില്‍ ഞാന്‍ അതും എടുത്താവും പുറത്തോട്ട് ഓടുക എന്ന്” എന്നാണ് അഹാന പറയുന്നത്. അതേസമയം, അടി, നാന്‍സി റാണി എന്നീ ചിത്രങ്ങളാണ് അഹാനയുടെതായി റിലീസിന് ഒരുങ്ങുന്നത്.

അടുത്തിടെ തോന്നല്‍ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തും അഹാന ശ്രദ്ധ നേടിയിരുന്നു. പിടികിട്ടാപ്പുള്ളി ആയിരുന്നു അഹാനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ പടികിട്ടാപ്പുള്ളി പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായില്ല. ചിത്രം പരാജയപ്പെടുകയായിരുന്നു.