ബേസിലിനെയും അജു വര്‍ഗീസിനെയും ഈ സിനിമയില്‍ കൊണ്ടു വരാഞ്ഞത് അതുകൊണ്ടാണ്: 'മുകുന്ദനുണ്ണി' സംവിധായകന്‍

വിനീത് ശ്രീനിവാസനെ ‘മുകുന്ദനുണ്ണി’ എന്ന കഥാപാത്രമാക്കാന്‍ നടന്റെ ചുറ്റമുള്ളവരെ ഒഴിവാക്കുകയാണ് താന്‍ ആദ്യം ചെയ്തതെന്ന് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായിക്. വിനീതിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ‘മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്’ സിനിമയിലെ കഥാപാത്രം.

നവംബര്‍ 11ന് ആണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ വിപരീത സ്വഭാവമാണ് വിനീത്. വിനീതിന്റെ ചുറ്റമുള്ളവരെ ഒഴിവാക്കുകയായിരുന്നു താന്‍ ആദ്യം ചെയ്തത്. വിനീതിന് ഒപ്പം നേരത്തെ ഉണ്ടാകാത്ത ആളുകളെയാണ് ചിത്രത്തില്‍ ഉപയോഗിച്ചത്.

ബേസില്‍, അജു വര്‍ഗീസ് തുടങ്ങി വിനീതിന്റെ സുഹൃത്തുക്കളായി വരുന്നവരെ ചിത്രത്തില്‍ കൊണ്ടു വരാതിരുന്നത് ഇതിനാലാണ് എന്നാണ് അഭിനവ് ഒരു അഭിമുഖത്തില്‍ പറയുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.

സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിങ്. ക്യാമറ: വിശ്വജിത്ത് ഒടുക്കത്തില്‍. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം ഒരുക്കുന്നത്.