മോഹന്‍ലാലും മമ്മൂട്ടിയും സിദ്ധിഖ് ലാലും പ്രിയദര്‍ശനും ഒക്കെ ഉണ്ടായേക്കുന്നത് ഈ പറഞ്ഞ വെള്ളിയാഴ്ച തന്നെ; തിയേറ്റര്‍ അനുഭവം വളരെ വിലപ്പെട്ടതെന്ന് ബാലു വര്‍ഗീസ്

ഒടിടിയും തിയേറ്റര്‍ സിനിമകളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ബാലു വര്‍ഗീസ്. ‘ഒടിടി ഒരു തരത്തില്‍ കൊള്ളാം ്, പക്ഷെ മറ്റൊരു തരത്തില്‍ വളരെ മോശവുമാണ്. കാരണം ഒരു ബിസിനസ് തന്നെയാണ് ഒടിടി കൊണ്ട് ഇല്ലാതാവുന്നത്. ഓരോ സിനിമയിലും ഓരോ താരമുണ്ടാകുന്നതും മികച്ച സംവിധായകന്‍ ഉണ്ടാകുന്നതും തിയേറ്ററില്‍ മാത്രമാണ്.

ഒരു വെള്ളിയാഴ്ച്ചയാകാന്‍ നമ്മള്‍ കാത്തിരിക്കും. മോഹന്‍ലാലും മമ്മൂട്ടിയും സിദ്ധിഖ് ലാലും പ്രിയദര്‍ശനും ഒക്കെ ഉണ്ടായേക്കുന്നത് ഈ പറഞ്ഞ വെള്ളിയാഴ്ച തന്നെയാണ്. തിയേറ്റര്‍ അനുഭവം എന്നു പറയുന്നത് വളരെ വലുതാണ്,’ റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ ബാലു കൂട്ടിച്ചേര്‍ത്തു.

ബാലു വര്‍ഗീസിന്റെ വാക്കുകള്‍ഒടിടി പ്ലാറ്റ്‌ഫോം വന്നത് ശേഷം നമ്മുടെ കാഴ്ച്ചപ്പാടിന് തന്നെ വ്യത്യാസം വരുത്തിയിട്ടുണ്ട്. എന്റെ അമ്മ സിനിമ കാണുന്ന കാഴ്ച്ചപ്പാടിലൂടെ നോക്കുകയാണെങ്കില്‍, എല്ലാ വെള്ളിയാഴ്ചകളിലും തിയേറ്ററില്‍ പോയി സിനിമ കാണുന്ന ഒരു വ്യക്തിയായിരുന്നു എന്റെ അമ്മ.

ആ സ്ഥാനത്ത് ഇന്ന് എന്നോട് പറയുന്നത്, ‘ടിവിയില്‍ (ഒടിടി) വരുമല്ലോ, എനിക്ക് കറിവെച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കും സിനിമ കാണാമല്ലോ’ എന്നാണ്. അത് ഒരു തരത്തില്‍ നല്ലതാണ്,അദ്ദേഹം വ്യക്തമാക്കി.