ഋഷിതുല്യനായ അദ്ദേഹം അനുഗ്രഹിച്ചപ്പോള്‍ ജന്മം സഫലമായി, വിവാഹത്തിന് വരാന്‍ ശ്രമിക്കാമെന്നും പറഞ്ഞു: 'മേപ്പടിയാന്‍' സംവിധായകന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് പറഞ്ഞ് ‘മേപ്പടിയാന്‍’ സംവിധായകന്‍ വിഷ്ണു മോഹന്‍. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കി അനുഗ്രഹം വാങ്ങിയതിനെ കുറിച്ചാണ് സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും സംവിധായകന്‍ പങ്കുവച്ചിരുന്നു.

വിഷ്ണു മോഹന്റെ കുറിപ്പ്:

നടന്നത് സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ ആണ്. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജിക്ക് നല്‍കാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നല്‍കി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങള്‍ക് ഉണ്ടായി.

കേരളീയ വേഷത്തില്‍ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയില്‍ കയ്യ് വച്ച് അനുഗ്രഹിച്ചപ്പോള്‍ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു. വിവാഹിതരാകാന്‍ പോകുന്ന എനിക്കും അഭിരാമിക്കും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല എന്ന് കരുതുന്നു.

അദ്ദേഹം പറഞ്ഞ വാക്കുകള്‍ തരുന്ന ഊര്‍ജം ഈ ആയുഷ്‌കാലം മുഴുവന്‍ നീണ്ടുനില്‍ക്കും. ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷനിമിഷത്തിനു സാക്ഷികളായി ഉണ്ടായിരുന്നു. ”I will try my best to attend ‘ ഈ വാക്കുകള്‍ മാത്രം മതി വിവാഹത്തിന് എത്തില്ല എങ്കില്‍ പോലും ആ ദിവസം ധന്യമാകാന്‍. നന്ദി മോഡിജി

Read more