'ജൂനിയര്‍ ചിരുവിന് അന്ന് രണ്ടു മാസം, ഓരോ നിമിഷവും ഭയമായിരുന്നു'; അതിജീവന കഥ പറഞ്ഞ് മേഘ്‌ന രാജ്

കോവിഡിനെ അതിജീവിച്ച നാളുകളെ ഓര്‍ത്ത് നടി മേഘ്‌ന രാജ്. കൊവിഡ് കാലത്ത് ആയിരുന്നു മേഘ്‌നയ്ക്ക് ആണ്‍കുഞ്ഞു പിറന്നത്. കോവിഡ് തന്നെയും വല്ലാതെ ഭയപ്പെടുത്തിയിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മേഘ്‌ന. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മേഘ്‌നയുടെ പ്രതികരണം.

രണ്ട് മാസം പ്രായം ഉള്ളപ്പോഴാണ് മകന് കോവിഡ് സ്ഥിരീകരിച്ചത്. ആ സമയത്ത് താന്‍ വല്ലാത്ത പരിഭ്രാന്തിയില്‍ ആയിരുന്നു എന്നാണ് മേഘ്‌ന പറയുന്നത്. കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു മേഘ്‌നക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചത്.

മേഘ്‌നയുടെ അമ്മയ്ക്കും അച്ഛനും കോവിഡ് പോസിറ്റീവ് ആയതിനു പിന്നാലെയാണ് മേഘ്‌നയും കുഞ്ഞും രോഗബാധിതരായത്. കോവിഡ് പൊസിറ്റീവ് ആയ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്ന ഡോ. നിഹാര്‍ പരേഖുമായുള്ള നടി സമീറ റെഡ്ഡിയുടെ ചോദ്യോത്തര പരിപാടിയുടെ വീഡിയോ പങ്കുവെച്ചാണ് മേഘ്‌ന ഇക്കാര്യം കുറിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 7ന് ആയിരുന്നു മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. കുഞ്ഞതിഥിയെ കാത്തിരിക്കവെ ആയിരുന്നു അപ്രതീക്ഷിതമായി ചിരഞ്ജീവി വിടവാങ്ങിയത്. ഒക്ടോബര്‍ 22ന് ആണ് ജൂനിയര്‍ ചിരു ജനിക്കുന്നത്.

View this post on Instagram

A post shared by Sameera Reddy (@reddysameera)