'തന്മാത്ര'യിലെ ചില സീനുകൾ കുത്തിപ്പൊക്കി ഇപ്പോഴും ചിലർ ​ഗോസിപ്പ് ഉണ്ടാക്കാറുണ്ട്: മീര വാസുദേവ്

തന്മാത്രയിലെ ലേഖയെ അത്ര പെട്ടെന്ന് ഒന്നും മലയാളി പ്രേക്ഷകർക്ക് മറക്കാനാകില്ല. മോഹൻലാലിന്റെ നായികയായെത്തി മലയാള സിനിമയിലെത്തിയ മീര മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരം കൂടിയാണ്. ഇപ്പോഴിതാ തന്മാത്രയിലെ കഥാപാത്രത്തെ കുറിച്ചും ചിത്രം ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും നേരിടുന്ന ​ഗോസിപ്പ് വാർത്തകളെ കുറിച്ച് സംസാരിക്കുകയാണ് മീര വാസുദേവ്.

തന്മാത്ര എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ തനിക്കൊരു ഇടം നേടി തന്ന ചിത്രമായിരുന്നു. പ്രഫഷണൽ ആർട്ടിസ്റ്റ് എന്ന നിലയിൽ തന്റെ ഭാ​ഗം ഭം​ഗിയായി ചെയ്യുക എന്നതാണ് തന്റെ ജോലി. പിന്നെ ഇത്തരം വാർത്തകൾ കേൽക്കുമ്പോൾ സിനിമയിലേയും സീരിയലിലെയും നായികമാരെ പോലെ ഇമോഷണൽ സെൻ്‍റിമെന്റൽ ടെെപ്പ് അല്ല താൻ.

പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയും പറയുന്ന സ്ട്രോങ്ങ് വുമണാണ്. അതുകൊണ്ട് തന്നെ ഇത്തരം വാർത്തകളെ താൻ അവ​ഗണിക്കാറാണ് പതിവെന്നും അവർ പറ‍ഞ്ഞു. തിരുവനന്തപുരത്തെ ഹൗസിങ്ങ് ബോർഡ് കെട്ടിടത്തിലായിരുന്നു അന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നതെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിനിടെ അവർ  പറഞ്ഞു.

Read more

വളരെ രസകരമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങെന്നും അവർ പറ‍ഞ്ഞു. അന്ന് അദ്ദേഹം അദ്യമായി ലോക്കെഷനിലേയ്ക്ക് വന്ന ദിവസം വെൽക്കം ടു മലയാളം എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു