വയനാട് ദുരന്തത്തില്‍ മനംനൊന്ത് നടന്‍ മന്‍സൂര്‍ അലിഖാന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പൊട്ടിക്കരഞ്ഞാണ് മന്‍സൂര്‍ അലിഖാന്‍ പ്രത്യക്ഷപ്പെട്ടത്. മനസ്സുലയ്ക്കുന്ന ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. അതിദാരുണമായ സംഭവമാണിത് എന്നാണ് മന്‍സൂര്‍ വീഡിയോയില്‍ പറയുന്നത്.
”ജാതി, മതം, വംശം, ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, താഴ്ന്ന ജാതി, ഉയര്‍ന്ന ജാതി, സിനിമ, രാഷ്ട്രീയം, ഭരണാധികാരികള്‍, അധഃസ്ഥിതര്‍, അവസരവാദികള്‍, വിവാഹം, ബന്ധം അങ്ങനെ ഒന്നുമില്ല. പ്രകൃതി.. പ്രകൃതിയാണ് എല്ലാം. ഇവിടെ മനസുലയ്ക്കുന്ന ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്.”
”ഒരു കുടുംബം മുഴുവന്‍ മണ്ണില്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. വയനാട്ടില്‍ അതിദാരുണായ ദുരിതം, മറുവശത്ത്, റോക്കറ്റുകളും മിസൈലുകളും എറിഞ്ഞ് കെട്ടിടങ്ങളും നഗരങ്ങളും പട്ടണങ്ങളും നശിപ്പിക്കുന്ന മനുഷ്യരും ഭരണാധികാരികളും. ഒന്ന് ഓര്‍ക്കുക, എല്ലാം പ്രകൃതിയാണ്” എന്നാണ് മന്‍സൂര്‍ അലിഖാന്റെ പറയുന്നത്.
View this post on Instagram
അതേസമയം, ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ദൗത്യം ആറാം നാളും പുരോഗമിക്കുകയാണ്. 1264 പേര്‍ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തുക. 30-40 അംഗങ്ങളായിരിക്കും ഒരു സംഘത്തില്‍ ഉണ്ടാവുക. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ റഡാര്‍ പരിശോധന നടത്തും.
219 പേരുടെ മരണമാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 98 പേര്‍ പുരുഷന്മാരും 90 പേര്‍ സ്ത്രീകളുമാണ്. 31 കുട്ടികളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 152 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇത് കൂടാതെ 147 ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 206 പേരെ കണ്ടെത്താന്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.