മേക്കപ്പിട്ടിരിക്കുകയാണ് എന്നൊന്നും ഓര്‍ത്തില്ല, മോശം റിവ്യു കേട്ടപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞു പോയി: മനോജ് നൈറ്റ് ശ്യാമളന്‍

പുതിയ ചിത്രം ഗ്ലാസിനെക്കുറിച്ച് മോശം റിവ്യു വന്നപ്പോള്‍ താന്‍ പരിസരം മറന്ന് പൊട്ടിക്കരഞ്ഞുപോയെന്ന് സംവിധായകന്‍ മനോജ് നൈറ്റ് ശ്യാമളന്‍. ജനുവരിയിലാണ് ഗ്ലാസ് തീയേറ്ററുകളിലെത്തിയത്. ആദ്യം മോശം അഭിപ്രായങ്ങള്‍ വന്നെങ്കിലും പിന്നീട് ചിത്രം 24 കോടി ഡോളറാണ് കലക്ഷന്‍ നേടിയത്.

ഒരു ടെലിവിഷന്‍ ഷോയ്ക്കായി മേക്കപ്പിട്ടിരിക്കുമ്പോഴാണ് ഗ്ലാസിനെക്കുറിച്ചുള്ള മോശം റിവ്യു ഞാന്‍ വായിക്കുന്നത്. അക്ഷരാര്‍ഥത്തി്ല്‍ തന്നെ തകര്‍ന്നു പോയെന്ന് പറയാം. ആളുകള്‍ എനിക്ക് ചുറ്റുമിരിപ്പുണ്ടെന്നോ മേക്കപ്പ് ഉണ്ടെന്നോ ഒന്നും ഓര്‍മ്മ വന്നില്ല അവിടെയിരുന്ന് പൊട്ടിക്കരഞ്ഞുപോയി. എന്നാല്‍ പിന്നീട് വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ട് ചിത്രം പല രാജ്യങ്ങളിലും ഒന്നാം സ്ഥാനത്തായി. മനോജ് പറയുന്നു.

അണ്‍ബ്രേക്കബിള്‍ സീരീസിലെ (ഈസ്റ്റ് റെയില്‍ 177 ട്രിലജി) മൂന്നാമത്തേതും അവസാനത്തേതുമായ ചിത്രമാണ് “ഗ്ലാസ്”. “അണ്‍ബ്രേക്കബിള്‍”, “സ്പ്‌ളിറ്റ്” എന്നിവയാണ് ത്രില്ലെര്‍, സൂപ്പര്‍ ഹീറോ വിഭാഗത്തില്‍പ്പെടുന്ന ഈ സീരീസിലെ മറ്റു ചിത്രങ്ങള്‍.