'പല നടന്‍മാരുടേയും ശബ്ദവും ആലാപനവും അസഹനീയം, ഇന്ന് സിനിമയില്‍ പാടാന്‍ ശ്രുതി ബോധം പോലും വേണ്ട എന്നതാണ് സ്ഥിതി'

സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്റര്‍ തന്നെ കുറിച്ച് പറഞ്ഞ നിരീക്ഷണത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ മനോജ് കെ. ജയന്‍. പല നടന്മാരുടേയും ശബ്ദവും ആലാപന വും അസഹനീയം എന്നും മതിപ്പ് തോന്നിയിട്ടുള്ളത് തന്നോടാണ് എന്ന് പറഞ്ഞതിനെ കുറിച്ചുമാണ് മനോജ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പൊരിക്കല്‍ ചെന്നൈ കാംദാര്‍ നഗറിലെ വീട്ടിലിരുന്ന് സംഗീതത്തിലെ സമകാലീന പ്രവണതകളെ കുറിച്ച് സംസാരിക്കേ ദേവരാജന്‍ മാഷ് പങ്കുവെച്ച ഒരു നിരീക്ഷണം ഓര്‍മ്മയിലുണ്ട്. ”ഇപ്പൊ സിനിമയില്‍ പാടാന്‍ ശാസ്ത്രീയസംഗീത ജ്ഞാനമൊന്നും വേണ്ട. ശ്രുതി ബോധം പോലും വേണ്ട എന്നതാണ് സ്ഥിതി അഭിനയിക്കുന്നവര്‍ തന്നെ പാടുന്ന സമ്പ്രദായവും ഉണ്ട്. പല നടന്മാരുടേയും ശബ്ദവും ആലാപന വും അസഹനീയം.”

”അക്കൂട്ടത്തില്‍ എനിക്ക് മതിപ്പ് തോന്നിയിട്ടുള്ളത് ജയവിജയന്മാരിലെ ജയന്റെ മകനോടാണ്. പേരോര്‍മ്മയില്ല. വലിയ കുഴപ്പമില്ലാതെ പാടും അവന്‍ കൊള്ളാവുന്ന ശബ്ദവുമാണ്. പിന്നെ കുടുംബത്തില്‍ സംഗീതവുമുണ്ടല്ലോ.” എന്നാണ് പറഞ്ഞത്. ഉള്ളിലുള്ളത് വെട്ടിത്തുറന്നു പറഞ്ഞു മാത്രം ശീലിച്ചിട്ടുള്ള മാഷിനെ പോലൊരാളുടെ ഈ വാക്കുകള്‍ ഒരു ഓസ്‌കാര്‍ അവാര്‍ഡാണ്.

Read more

ഒരിക്കല്‍ കൊല്ലത്തെ ഒരു ദേവരാജ സന്ധ്യയില്‍ പാടാന്‍ സംഘാടകരില്‍ ഒരാള്‍ വിളിച്ചിരുന്നു. മാഷ് പറഞ്ഞിട്ടാവണം. നിര്‍ഭാഗ്യവശാല്‍ അന്ന് ഏതോ തെലുങ്ക് പടത്തിന്റെ ഷൂട്ടുമായി ആന്ധ്രയിലാണ് താന്‍ വരാന്‍ ഒരു വഴിയുമില്ല. മാഷിന്റെ മുന്നില്‍ പാടാനുള്ള അവസരം നഷ്ടപ്പെട്ടതിലുള്ള ദുഃഖം ഇന്നുമുണ്ട് ഉള്ളില്‍ എന്നും മനോജ് കെ. ജയന്‍ പറഞ്ഞു.