മധുരരാജ കോടി ക്ലബില്‍ കയറണമെന്ന ഒരാഗ്രഹവും എനിക്കില്ല, ജനങ്ങളുടെ മനസുകളുടെ ക്ലബിലാണ് ഈ ചിത്രം കയറേണ്ടത്: മമ്മൂട്ടി

ആരാധകരുടെ കാത്തിരിപ്പിന് തിരശ്ശീല വീഴ്ത്തി മധുരരാജ നാളെ തിയേറ്ററുകളിലെത്തുകയാണ്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തെ ഏരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. എന്നാല്‍ മധുരരാജ കോടി ക്ലബില്‍ കയറണമെന്ന് ഒരാഗ്രഹവും തനിക്കില്ലെന്നാണ് മമ്മൂട്ടി പറയുന്നത്.
കൊച്ചിയില്‍വച്ച് നടത്തിയ മധുരരാജയുടെ പ്രീലോഞ്ച് ചടങ്ങിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

“മധുരരാജ എന്ന സിനിമ കോടി ക്ലബില്‍ കയറണമെന്ന ഒരാഗ്രവും എനിക്കില്ല. 3 കോടി 35 ലക്ഷം ജനങ്ങളുടെ മനസ്സുകളുടെ ക്ലബിലാണ് ഈ ചിത്രം കയറേണ്ടത്. സിനിമ ഇഷ്ടപ്പെടുന്നവരുടെ മനസിലാണ് കയറേണ്ടത്. സിനിമയെ കുറിച്ച് തള്ളാനൊന്നും ഉദ്ദേശിക്കുന്നില്ല. സിനിമ കണ്ട് ഇഷ്ടപ്പെട്ടാല്‍ നിങ്ങള് തള്ളുക. ഈ സിനിമ നിങ്ങളിലേക്ക് എത്തിക്കാന്‍ ഞങ്ങളെല്ലാം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇതുവരെ ഞങ്ങളുടെ സിനിമയും സംവിധായകന്‍ റിലീസ് ചെയ്തിട്ടില്ല. അദ്ദേഹം ഇപ്പോഴും സിനിമയുടെ തിരക്കിലാണ്.” മമ്മൂട്ടി പറഞ്ഞു.

ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചുമൊക്കെ പരിചിതമാണെങ്കിലും ഇതാദ്യമായാണ് പ്രീ ലോഞ്ച് എന്ന ആശയവുമായി അണിയറപ്രവര്‍ത്തകര്‍ എത്തുന്നത്. മമ്മൂട്ടി ഉള്‍പ്പടെ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവരും ചടങ്ങില്‍ പങ്കെടുത്തു. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

മധുരരാജ “ഒരു കംപ്ലീറ്റ് പാക്കേജ്”