പ്രണയിക്കാനുള്ള അവസരമല്ല പ്രണയിക്കാതിരിക്കാനുള്ള അവസരമാണ് കിട്ടിയത്: മമ്മൂട്ടി

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നടന്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. തനിക്ക് ലോ കോളേജില്‍ പഠിക്കുമ്പോള്‍ പ്രണയിക്കാനുള്ള അവസരമല്ല പ്രണയിക്കാതിരിക്കാനുള്ള അവസരമാണ് കിട്ടിയതെന്നാണ് മമ്മൂട്ടി പറയുന്നത്. എത്രപേര്‍ പ്രണയിച്ചിട്ടുണ്ടാവുമെന്ന ചോദ്യത്തിന് ഇന്നിരിക്കുന്നത് പോലെയല്ല, അന്നിരിക്കുന്നതെന്ന് മമ്മൂട്ടി പറയുന്നു. ആദ്യ സിനിമയ്ക്ക് ശേഷം കൂടെ ഉണ്ടായിരുന്ന ഒരു ആരാധിക മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് മമ്മൂട്ടി പറഞ്ഞു.

മമ്മൂക്ക കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ ആരാണെന്ന ചോദ്യത്തിന് സൗന്ദര്യമെന്നത് കൊണ്ട് ഏത് തരത്തിലാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു നടന്റെ മറു ചോദ്യം. സൗന്ദര്യ മത്സരങ്ങളില്‍ പോകുമ്പോള്‍ കണ്ണ്, മൂക്ക്, ചുണ്ട് ഇവയ്‌ക്കൊക്കെ ഭംഗിയുണ്ടോന്ന് നോക്കും. അതല്ലാതെ നമുക്ക് സൗന്ദര്യത്തെ നിര്‍വചിക്കാന്‍ സാധിക്കില്ലെന്നാണ് മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

സുല്‍ഫത്തിനെ വിവാഹം കഴിച്ചതിനെക്കുറിച്ചും മമ്മൂട്ടി മനസ്സുതുറന്നു. ഭാര്യ ഏറ്റവും സുന്ദരിയായത് കൊണ്ടാണ് ഞാന്‍ അവളെ വിവാഹം കഴിച്ചത്. എനിക്കേറ്റവും ഇഷ്ടപ്പെട്ട പെണ്ണായത് കൊണ്ടാണ് സുല്‍ഫത്തിനെ തന്നെ കല്യാണം കഴിച്ചത്. പക്ഷേ അതെപ്പോഴും ആവര്‍ത്തിച്ച് പറയേണ്ടതില്ലല്ലോ. നമുക്ക് ഇഷ്ടമായത് കൊണ്ടാവുമല്ലോ, ഇത്രയും കാലം നമ്മുടെ കൂടെ ജീവിക്കുകയും നമ്മള്‍ ന്നതെന്നാണ് മമ്മൂട്ടി അഭിപ്രായപ്പെട്ടത്.

അഭിനയിക്കുന്ന നടിമാരുടെ സൗന്ദര്യമെന്ന് പറയുന്നത് അവരുടെ അഭിനയമാണ്. കാണാന്‍ നല്ല സുന്ദരിയായ നടിയ്ക്ക് അത്ര നന്നായി അഭിനയം വരണമെന്നില്ല. ഏറ്റവും നന്നായി അഭിനയിക്കുന്നതാരോ അവരാണ് നല്ല സുന്ദരിയെന്ന്’, മമ്മൂട്ടി പറയുന്നു.