നമ്മൾ ഇത്ര നല്ല സുഹൃത്തുക്കളാവുമെന്ന് ഞാൻ കരുതിയില്ല, ഞങ്ങൾക്കിടയിൽ പൊതുവായ ചില കാര്യങ്ങളുണ്ട്; തൃഷയെ കുറിച്ച് മിയ

മലയാള സിനിമയിൽ ചുരുക്കം ചില സിനിമകൾകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് മിയ ജോർജ്. സിനിമയിൽ നിന്നും ഇടയ്ക്ക് ഒരു ബ്രേക്ക് എടുത്ത മിയ വീണ്ടും സിനിമകളിൽ സജീവമായികൊണ്ടിരിക്കുകയാണ്. തെന്നിന്ത്യൻ സൂപ്പർ താരം തൃഷ നായികയായെത്തിയ ‘ദി റോഡ്’ എന്ന സിനിമയിൽ ശ്രദ്ധേയമായൊരു വേഷം മിയ ചെയ്തിട്ടുണ്ട്.

അരുൺ വസീഗരൻ ആണ് ‘ദി റോഡ്’ എന്ന സിനിമയുടെ സംവിധായകൻ. ഇപ്പോഴിതാ തൃഷയുമായുള്ള സൌഹൃദത്തെ പറ്റി തുറന്നുപറയുകയാണ് മലയാള താരം മിയ ജോർജ്.

“സംവിധായകൻ സീനുകൾ പറഞ്ഞു കേൾപ്പിച്ചപ്പോൾ എന്റെ സീനുകളെല്ലാം തൃഷയ്ക്ക് ഒപ്പമാണെന്ന് മനസിലായി. ആർക്കും കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച കോ ആക്ടറാണ് തൃഷ. കുടുംബം, ഭക്ഷണം, ഫ്രണ്ട്സ് തുടങ്ങീ ഒരുപാട് കാര്യങ്ങളെ പറ്റി ഞങ്ങൾ സംസാരിച്ചു.

കൂടാതെ ഞങ്ങൾക്കിടയിലും പൊതുവായ ചില കാര്യങ്ങൾ ഉണ്ടെന്ന് ഞങ്ങൾ മനസിലാക്കി.തൃഷയും എന്റെ മകനും ഒരേ ജന്മദിനം പങ്കിടുന്ന പോലെ സമാനമായ ഗേൾ ഗ്യാങ്ങുകളും ഞങ്ങൾക്കുണ്ട്.
ഞങ്ങൾ ഇത്രയും സൗഹൃദത്തിലാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അകത്തും പുറത്തും ഒരുപോലെ സുന്ദരിയാണവൾ.” ഇൻസ്റ്റഗ്രാമിലാണ് മിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇങ്ങനെ കുറിച്ചത്.

View this post on Instagram

A post shared by Miya (@meet_miya)

Read more

തൃഷയെയും മിയയെയും കൂടാതെ സന്തോഷ് പ്രതാപ്, ഷബീർ, എം. എസ് ഭാസ്കർ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.