'മരിച്ചിട്ടില്ല'; പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ മധുമോഹന്‍

നടനും സംവിധായകനുമായ മധുമോഹന്‍ മരിച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ രംഗത്ത് വന്ന് താരം. നിരവധി ഫോണ്‍കോളുകള്‍ വന്നതോടെയാണ് അദ്ദേഹം ഈ വാര്‍ത്തയറിഞ്ഞത്.

വ്യാജ വാര്‍ത്തകള്‍ പബ്ലിസിറ്റിക്കുവേണ്ടി ആരോ പടച്ചുവിട്ടതാണെന്നും അതിന് പിന്നാലെ പോകാന്‍ തനിക്ക് താത്പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോള്‍ ചെന്നൈയില്‍ ജോലിത്തിരക്കുകളിലാണെന്നും, ഇങ്ങനെ വാര്‍ത്തകള്‍ വന്നാല്‍ ആയുസ് കൂടുമെന്നാണ് പറയാറുള്ളത് എന്നും അദ്ദേഹം പറഞ്ഞു

‘വൈശാഖ സന്ധ്യ’എന്ന സീരിയലിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് തുടക്കമിട്ടത്. . ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ‘മാനസി’ എന്ന സീരിയലാണ് മധു മോഹനെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്. മലയാളത്തിലെ ആദ്യകാല മെഗാസീരിയലുകളില്‍ ഒന്നാണ് ‘മാനസി’.

Read more

അഭിനയത്തിനൊപ്പം തന്നെ നിര്‍മാണം, തിരക്കഥ, സംഭാഷണം, സംവിധാനം തുടങ്ങിയ മേഖലകളിലും പ്രതിഭ തെളിയിച്ച കലാകാരനാണ് മധുമോഹന്‍. മഴയെത്തും മുമ്പെ, ജ്വലനം തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.