'ലൂസിഫറില്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തിരുന്നു, മരക്കാറിലേക്ക് വിളിച്ചപ്പോഴും അങ്ങനെ തീരുമാനിച്ചു'; സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് മധു

പ്രേംനസീറും സത്യനും നിറഞ്ഞു നില്‍ക്കുന്ന കാലത്ത് സിനിമയിലെത്തി സ്വന്തമായ ഒരു ഇടം നേടിയെടുത്ത താരമാണ് മധു. അഭിനേതാവായും സംവിധായകനായും നിര്‍മ്മാതാവായും താരം മലയാള സിനിമയില്‍ തിളങ്ങിയ താരം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അഭിനയരംഗത്തു നിന്നും മാറി നില്‍ക്കുകയാണ്.

പൃഥ്വിരാജ് ചിത്രം ലൂസിഫറില്‍ നിന്നും മോഹന്‍ലാല്‍ ചിത്രം മരക്കാറില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മധു ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മധു പ്രതികരിച്ചത്.

”പൃഥ്വിരാജിന്റെ ലൂസിഫര്‍ സിനിമയില്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തിരുന്നു. ആയിടെ ഞാനൊന്നു വീണു. ശാരീരിക അസ്വസ്ഥതകള്‍ കാരണം പിന്മാറി. പ്രിയദര്‍ശന്റെ മരയ്ക്കാര്‍ സിനിമയിലേക്ക് വിളിച്ചപ്പോഴേക്കും മതിയെന്ന് തീരുമാനിച്ചു” എന്നാണ് മധു പറയുന്നത്.

അഭിനയത്തോടുള്ള താല്‍പ്പര്യം അവസാനിക്കുന്നില്ല. അത്രയേറെ മോഹിപ്പിക്കുന്ന ഒരു വേഷം വന്നാല്‍ നോക്കാം. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ മാത്രം. അതും ആരോഗ്യം അനുവദിക്കുമെങ്കില്‍ എന്നും മധു വ്യക്തമാക്കി.