ഒരു മലയാളിയെന്ന നിലയില്‍ അഭിമാനം തോന്നുന്നു, ഭാവനയെ സ്വീകരിച്ച സദസിന് എന്റെ ആദരം: ലിസി

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനചടങ്ങില്‍ ഭാവനയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിനെ പ്രശംസിച്ച് നടിയും നിര്‍മ്മാതാവുമായ ലിസി. മലയാളി ആയതില്‍ അഭിമാനം തോന്നുന്ന അപൂര്‍വ നിമിഷങ്ങളാണ് ഇവയെന്ന് ലിസി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

”26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അതിഥിയായി ഭാവനയെ ക്ഷണിക്കുന്നതിന് നേതൃത്വം നല്‍കിയ മുഴുവന്‍ സംഘാംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. എഴുന്നേറ്റു നിന്ന് നിറഞ്ഞ കരഘോഷത്തോടെ ഭാവനയെ സ്വീകരിച്ച ആ സദസിന് എന്റെ ആദരം!”

”ഒരു മലയാളിയെന്ന നിലയില്‍ അഭിമാനം തോന്നുന്ന അപൂര്‍വം ചില നിമിഷങ്ങളാണ് ഇത്” എന്നാണ് ലിസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായാണ് ഭാവന എത്തിയത്. ഉദ്ഘാടന ചടങ്ങിന്റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ ഭാവന ഉണ്ടായിരുന്നില്ല.

അപ്രതീക്ഷിതമായി ആയിരുന്നു ഭാവന ഐഎഫ്എഫ്കെ വേദിയില്‍ എത്തിയ പോരാട്ടിന്റെ പെണ്‍ പ്രതീകം എന്നാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിക്ക് ഒപ്പം തിരി തെളിക്കാന്‍ എത്തിയ നടി ഭാവനയെ സദസ്സ് കരഘോഷത്തോടെയാണു സ്വീകരിച്ചത്.