എന്നെ റിമിയെ കൊണ്ട് കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹം ഉണ്ടായിരുന്നു; എന്റെ ഭാഗ്യം: കുഞ്ചാക്കോ ബോബന്‍

ഏഷ്യാനെറ്റിന്റെ കോമഡി അവാര്‍ഡ് എന്ന പരിപാടിയില്‍ അവതാരകയായി എത്തിയ റിമി ടോമിയും നടന്‍ കുഞ്ചാക്കോ ബോബനുമായുള്ള നര്‍മ്മസംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

തന്റെ അപ്പച്ചന് ഏറ്റവും ഇഷ്ടമുള്ള പാട്ടുകാരിയായിരുന്നു റിമിയെന്നും തന്നെ റിമിയെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

എന്റെ അപ്പന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരിയായിരുന്നു റിമി ടോമി. ശരിക്കും പറഞ്ഞാല്‍ റിമിയെ എന്നെ കൊണ്ട് കെട്ടിക്കാനുള്ള പ്ലാനും അപ്പച്ചനുണ്ടായിരുന്നു. എന്നാല്‍ എന്റെ ഭാഗ്യം എന്നല്ലാതെ അതിലെന്ത് പറയാനാണ്’, എന്നും ചാക്കോച്ചന്‍ പറയുന്നു.

പക്ഷേ തനിക്കതില്‍ ഒരു നിരാശയുണ്ടെന്ന് കൂടി റിമി വേദിയില്‍ പറഞ്ഞു. ‘അപ്പച്ചന്‍ ഇഷ്ടമാണന്ന് പറഞ്ഞ സ്ഥിതിയ്ക്ക് എനിക്ക് വല്ലാതെ നിരാശ തോന്നി പോകുന്നു. ഒന്ന് പാല വരെ വന്ന് ഒന്ന് കല്യാണം ആലോചിച്ച് കൂടായിരുന്നോ’ എന്നാണ് റിമിയുടെ മറുചോദ്യം. ശേഷം എന്നും നിന്നെ പൂജിക്കാം എന്ന പാട്ട് പാടിയാണ് റിമി ചാക്കോച്ചനോടുള്ള സ്നേഹം പങ്കുവെച്ചത്.