മുന്‍വിധിയോടെയാണ് മിഥുനില്‍ നിന്ന് കഥ കേള്‍ക്കാന്‍ ഇരുന്നത്: 'അഞ്ചാം പാതിര'യെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ അഞ്ചാം പാതിര പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് കണ്‍സള്‍ട്ടിംഗ് ക്രിമിനോളജിസ്റ്റ് അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ സ്‌ക്രീനില്‍ എത്തുന്നത്.

ത്രില്ലര്‍ സിനിമകളുടെയും നോവലുകളുടെയും വലിയ ആരാധകനായ താന്‍ സിനിമയുടെ കഥ കേള്‍ക്കാന്‍ ഇരുന്നത് ഏറെ മുന്‍വിധികളോടെ ആണെന്ന് കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കുന്നു. മാതൃഭൂമി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ചാം പാതിരയെ കുറിച്ച് കുഞ്ചാക്കോ വിശദമാക്കുന്നത്.

സംവിധായകന്‍ മിഥുന്‍ മാനുവലിന് പറയാനുളള കഥ കേള്‍ക്കാന്‍ ആവശ്യപ്പെടുന്നത് നിര്‍മ്മാതാവ് ആഷിക് ഉസ്മാനാണ്. ആട്, ആന്‍മരിയ കലിപ്പിലാണ് മുതലായ കോമഡി ഫീല്‍ഗുഡ് സിനിമ ചെയ്ത സംവിധായകനില്‍ നിന്ന് ഇത്തരമൊരു കഥ പ്രതീക്ഷിച്ചിരുന്നില്ല.

Read more

മുന്‍വിധിയോടെയാണ് മിഥുനില്‍ നിന്ന് കഥ കേള്‍ക്കാന്‍ ഇരുന്നത്. പുളളി പോയാല്‍ ഏതുവരെ പോകും എന്നൊരു ധാരണയായിരുന്നു. മിഥുന്‍ മാനുവലും ക്രൈം ത്രില്ലറും ആലോചിച്ചപ്പോള്‍ എത്തുംപിടിയും കിട്ടിയില്ല. നമ്മള്‍ പ്രതീക്ഷിക്കുന്ന ചേരുവയല്ല അഞ്ചാംപാതിരയുടേത്.