എനിക്ക് നായികമാരെ കിട്ടാന്‍ വലിയ പ്രയാസമായിരുന്നു; തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബന്‍

നടന്‍ കുഞ്ചാക്കോ ബോബന് ഒരു ഘട്ടത്തില്‍ സിനിമയില്‍ വലിയ പരാജയങ്ങളാണ് ഏറ്റു വാങ്ങേണ്ടി വന്നത് . ഇതിന് പിന്നാലെ നടന്‍ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധികം വൈകാതെ നടന്‍ വലിയൊരു തിരിച്ചുവരവ് നടത്തി.

എന്നാല്‍ ഇടവേള കഴിഞ്ഞെത്തിയ ചാക്കോച്ചന് അത്രയും നല്ല വരവേല്‍പ്പല്ല സിനിമയില്‍ നിന്ന് ലഭിച്ചത്. പല നടിമാരും കുഞ്ചാക്കോ ബോബനാണ് നായകന്‍ എന്ന് പറയുമ്പോള്‍ പിന്നോട്ട് പോയിരുന്നു. ഒരിക്കല്‍ കൈരളി ടിവിയിലെ സ്റ്റാര്‍ റാഗിങ്ങ് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അതേക്കുറിച്ച് നടന്‍ പറഞ്ഞിരുന്നു, നടന്റെ വാക്കുകള്‍ ഇങ്ങനെ

ഏറ്റവും രസകരമായ കാര്യം തിരിച്ചുവരവില്‍ എനിക്ക് നായികമാരെ കിട്ടാന്‍ വലിയ പ്രയാസമായിരുന്നു. ഫീല്‍ഡില്‍ നിന്ന് മാറി നില്‍ക്കുകയാണ് മാര്‍ക്കറ്റില്ല അങ്ങനെ പല കാരണങ്ങള്‍ ഉണ്ടല്ലോ. ഒരുപാട് നായികമാരെ ഞാന്‍ വിളിച്ചിട്ട് അടുത്ത പടത്തില്‍ ചെയ്യാമെന്ന് ഒക്കെ പറയുമ്പോള്‍ വലിഞ്ഞ് നിന്നിട്ടുണ്ട്. അപ്പോള്‍ എനിക്ക് മാര്‍ക്കറ്റ് വാല്യൂ അത്രയേ ഉള്ളുവെന്ന് ഞാന്‍ മനസിലാക്കുന്നു,’

‘ചെറിയ വിഷമം തോന്നിയിട്ടുണ്ട്. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചത് കൊണ്ട് വളരെ കുറച്ച് നേരത്തേക്കാണ് അത് തോന്നിയത്. പിന്നീട് അവരൊക്കെ സിനിമ ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ അതിനോട് ഒന്നും ദേഷ്യം വെച്ച് പുലര്‍ത്തിയിട്ടില്ല. നല്ല ക്യാരക്ടര്‍സ് വരുകയാണെങ്കില്‍ അവരെ വിളിക്കാന്‍ ശ്രമിക്കാറുണ്ട്,’