പ്രണയത്തിൽ അകപ്പെടുമ്പോള്‍ തോന്നുന്നത് ജയിലില്‍ കഴിയുന്നത് പോലെ, പല സൈക്കോളജിസ്റ്റുകളെയും കണ്ടു; കരണ്‍ ജോഹര്‍

തനിക്ക് പ്രണയബന്ധങ്ങളില്‍ വിശ്വാസമില്ലെന്ന് സംവിധായകന്‍ കരണ്‍ ജോഹര്‍. ട്വീക്ക് ഇന്ത്യയുടെ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ കാഴ്ച്ചപാടുകളെക്കുറിച്ച് തുറന്നു സംസാരിച്ചത്.

”വളരെ വര്‍ഷങ്ങള്‍ അവിവാഹിതനായി കഴിഞ്ഞതിന് ശേഷം എനിക്കൊരു തിരിച്ചറിവുണ്ടായ എന്റെ രാവുകളുടെയും പകലുകളുടെയും യജമാനന്‍ ഞാന്‍ തന്നെയാണെന്ന് കാരണം അതാണ് ഞാന്‍ ശീലിച്ചിരിക്കുന്നത്.

അതൊരു തിരിച്ചറിവായിരുന്നു. എന്റെ രണ്ട് കുട്ടികളോടും അമ്മയോടും മാത്രമേ എനിക്ക് ഉത്തരവാദിത്തമുള്ളൂ എന്ന് എനിക്ക് തോന്നുന്നു. ഇനി ജീവിതത്തിലേക്ക് മറ്റൊരാളെ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഒരാളെ കാണുമ്പോള്‍, മനസ്സിലാക്കുമ്പോള്‍ അയാളുമായുള്ളത് ഒരു സാധ്യതയുള്ള ഒരു ബന്ധം ആയിരിക്കാമെന്ന് എനിക്ക് തോന്നിയ സംഭവങ്ങളുണ്ട്, പക്ഷേ അത് ഒരിക്കലും ഫലവത്തായില്ല. കാരണം ഞാനാണ് ആദ്യം റണ്‍ ഔട്ട് ആകുന്നത്. അതൊരു വലിയ പ്രശ്‌നമാണ്, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഭാഗത്ത് താന്‍ നിര്‍ഭാഗ്യവാനാണെന്ന് തോന്നുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം തുടര്‍ന്നും പങ്കിട്ടു, ”ഞാന്‍ ധാരാളം തെറാപ്പിസ്റ്റുകളോടും മനശാസ്ത്രജ്ഞരോടും സംസാരിച്ചിട്ടുണ്ട്, ജീവിതത്തില്‍ സ്‌നേഹം ആഗ്രഹിക്കാത്ത വ്യക്തിയായി ഞാന്‍ മാറിയത് എന്തുകൊണ്ടാണ് എന്ന്.

Read more

പ്രണയം തീവ്രമാകുന്ന ആ നിമിഷം, എനിക്ക് ഈ മേഖലയില്‍ നിന്ന് പുറത്തുകടക്കണമെന്ന് തോന്നും. പ്രണയതീവ്രതയില്‍ ആ ബന്ധം ഒരു ജയിലില്‍ കഴിയുന്ന ഫീലിങ്ങാണ് എനിക്ക് നല്‍കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.