ലൈംഗിക ചുവയുള്ള പെരുമാറ്റങ്ങൾക്കു നോ പറഞ്ഞതിനാൽ  നഷ്ടമായത് ഒട്ടേറെ അവസരങ്ങൾ, സിനിമയിൽ സംവരണം വേണം ; തുറന്നു പറഞ്ഞ് കനി കുസൃതി

സിനിമാമേഖലയിലെ ചിലരുടെ ലൈംഗിക ചുവയുള്ള പെരുമാറ്റങ്ങൾക്കു നോ പറഞ്ഞതു മൂലം വേഷങ്ങൾ നഷ്ടമായിട്ടുണ്ടെന്ന് നടി കനി കുസൃതി.

റിപ്പോർട്ടർ ടി വിയിലെ മീറ്റ് ദി എഡിറ്റേഴ്സ് എന്ന പരിപാടിയിലാണ് നടി ഇക്കാര്യം പറഞ്ഞത്.  സിനിമയിൽ സംവരണം വേണമെന്നും കനി കുസൃതി ആവശ്യപ്പെട്ടു.

‘സിനിമയിൽ വന്ന സമയത്ത്  ഒരാൾ വിളിച്ചു ജയശ്രീ ചേച്ചിയോട് (അമ്മയോട്) അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു.  അമ്മയ്ക്ക് അത് മനസിലായില്ല.

നോ പറയാനുള്ള ധൈര്യം ഉണ്ടായിരുന്നതു കൊണ്ട് നേരിട്ട് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ ഫോണിൽ വിളിച്ച് രാത്രി സ്ക്രിപ്റ്റ് പറയുക, പിന്നീട് അതിന്റെ ചുവ മാറുക അതൊക്കെ ഉണ്ടായിട്ടുണ്ട്. ഫോൺ കട്ട് ചെയ്യും. പിന്നീട് ആ സിനിമ വേറെ നടിയെ വെച്ച് പുറത്തിറങ്ങുകയും ചെയ്യും. , കനി പറഞ്ഞു.