മലയാളത്തിന്റെ ആദ്യനായിക പി.കെ റോസിക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നു; സിനിമയില്‍ ഇപ്പോഴും ജാതിവിവേചനമുണ്ടെന്ന് കനി കുസൃതി

ബിരിയാണി സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് കനി കുസൃതി. അന്തരാഷ്ട്ര പുരസ്‌കാരങ്ങള്‍ അടക്കം നേടിയ ചിത്രത്തിന് നാട്ടില്‍ നിന്നും ലഭിച്ച അംഗീകാരം ഏറെ സന്തോഷം നല്‍കുന്നതാണ് എന്നാണ് കനി പറയുന്നത്.

മലയാളത്തിന്റെ ആദ്യനായിക പി.കെ റോസിക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നു എന്നാണ് കനി റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ദളിത് സ്ത്രീയായ റോസി അപ്പര്‍ കാസ്റ്റ് കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരില്‍ ഈ നാട്ടില്‍ നിന്നും പറഞ്ഞുവിട്ട ചരിത്രമാണുള്ളത്.

മുഖ്യധാര നായികനിരയിലും കഥാപാത്രങ്ങളിലും ഇപ്പോഴും ജാതിപരമായ വിവേചനം ഉള്ളത് പോലെയാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നാണ് കനി പറയുന്നത്. നാടകത്തിലും ഷോര്‍ട്ട് ഫിലിമുകളിലും മലയാള സിനിമകളിലും അഭിനയിച്ച കനിയുടെ ആദ്യ മുഴനീള കഥാപാത്രമാണ് ബിരിയാണിയിലേത്.

Read more

ബിരിയാണിയിലെ ഖദീജയെന്ന കഥാപാത്രം ഏത് സ്ത്രീക്കും റിലേറ്റ് ചെയ്യാവുന്നതാണ്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നും കനി പറഞ്ഞു.