പിരീയഡ്‌സ് അര മണിക്കൂര്‍ ലേറ്റ് ആയാലും എനിക്ക് പേടിയാണ്, എല്ലാം അമ്മയോട് പറയും: കനി കുസൃതി

തന്റെ അമ്മ ഡോ. ജയശ്രീയോടുള്ള അടുപ്പത്തെ കുറിച്ച് സംസാരിച്ച് നടി കനി കുസൃതി. താന്‍ ഗര്‍ഭിണിയാണെന്ന് പോലും അമ്മയോട് തുറന്നു പറയാറുണ്ട് എന്നാണ് കനി കുസൃതി പറയുന്നത്. കുട്ടിക്കാലത്ത് അമ്മയേക്കാള്‍ കൂടുതല്‍ അടുപ്പം അച്ഛന്‍ മൈത്രേയനോട് ആയിരുന്നു. എന്നാല്‍ ഒരു പ്രായത്തിന് ശേഷം അമ്മയെ അടുത്തറിയും എന്നാണ് കനി പറയുന്നത്.

”ഒരു കാര്യമില്ലാത്ത കാര്യങ്ങളില്‍ പേടി വരുമായിരുന്നു. ചിലപ്പോള്‍ ഗര്‍ഭിണിയാണെന്ന് തോന്നും. അതിന് നിനക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അമ്മ ചോദിക്കും. ഒരു ബന്ധവുമില്ല. അമ്മ അതൊക്കെ ലൈറ്റായി എടുക്കുന്ന ആളായിരുന്നു. ഒരിക്കല്‍ ആള്‍ക്ക് തൈറോയ്ഡിന്റെയും യൂട്രസിന്റെയും ഓപ്പറേഷന്‍ കഴിഞ്ഞു.”

”വീട്ടില്‍ മിണ്ടാന്‍ പോലും കഴിയാതെ അമ്മ കിടക്കുമ്പോള്‍ ഗര്‍ഭിണിയാണെന്ന് തോന്നുന്നെന്ന് ഞാന്‍ പറഞ്ഞു. പിരീയഡ്‌സ് അര മണിക്കൂര്‍ ലേറ്റ് ആയാല്‍ എനിക്ക് വെറുതെ ആശങ്ക തോന്നും. നിനക്ക് ബോയ്ഫ്രണ്ടോ ബന്ധമോ ഉണ്ടെന്ന് അമ്മ ചോദിച്ചു. അപ്പോള്‍ ഇല്ല, കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നല്ലോ എന്ന് ഞാന്‍ പറയും.”

”കുട്ടിക്കാലത്ത് അമ്മയേക്കാള്‍ അടുപ്പം തോന്നിയിരുന്നത് അച്ഛന്‍ മൈത്രേയനോടാണ്. പെണ്‍കുട്ടികള്‍ ഒരു പ്രായത്തിന് ശേഷമാണ് അവരുടെ അമ്മമാരെ അടുത്തറിയുന്നത്. മൈത്രേയനാണ് കുട്ടിക്കാലത്ത് തന്നെ നോക്കിയിരുന്നത്. അമ്മ ജോലിക്ക് പോകും.”

”മൈത്രേയനെ എനിക്ക് ഒരു ദിവസം പോലും കാണാതിരിക്കാന്‍ പോലും പറ്റില്ലായിരുന്നു” എന്നാണ് കനി കുസൃതി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘ബിരിയാണി’ എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതി ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ പ്രകടനത്തിന് താരം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ പുരസ്‌കാരത്തില്‍ സ്‌പെഷ്യല്‍ മെന്‍ഷന്‍ നേടിയിരുന്നു.