'കാശിയിലെ എല്ലാ കണങ്ങളിലും ശിവസാന്നിദ്ധ്യമുണ്ട്, അതുകൊണ്ട് രൂപം ആവശ്യമില്ല'; ഗ്യാന്‍വാപി പള്ളിത്തര്‍ക്കത്തില്‍ കങ്കണ

മടങ്ങവെ വാരണാസിയിലെ ഗ്യാന്‍വാപി പള്ളി-കാശി വിശ്വനാഥ് ക്ഷേത്രം തര്‍ക്കത്തെപറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിച്ച് നടി കങ്കണ റണാവത്. കാശിയില്‍ എല്ലായിടത്തും ശിവനുണ്ടെന്നാണ് കങ്കണയുടെ പ്രതികരണം.

‘മധുരയിലെ എല്ലാ കണങ്ങളിലും കൃഷ്ണനുണ്ട്. അയോധ്യയുടെ എല്ലാ കണങ്ങളിലും ശ്രീരാമനും. സമാനമായി കാശിയിലെ എല്ലായിടങ്ങളിലും ശിവനുണ്ട്. അദ്ദേഹത്തിന് ഒരു രൂപം ആവശ്യമില്ല. അദ്ദേഹം എല്ലാ കണങ്ങളിലുമുണ്ട്,’ കങ്കണ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ഗ്യാന്‍വാപി പള്ളിയില്‍ വീഡിയോ സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പരാതിക്കാരുടെ അഭിഭാഷകര്‍ അവകാശപ്പെട്ടത്.

ഇതേ തുടര്‍ന്ന് കണ്ടെത്തിയ പരിസരം സീല്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കണ്ടെത്തിയത് ശിവലിംഗമല്ലെന്നും വാട്ടര്‍ ഫൗണ്ടനാണെന്നുമാണ് മസ്ജി കമ്മിറ്റി പറയുന്നത്

ഈ പശ്ചാത്തലത്തിലാണ് കങ്കണയുടെ പ്രതികരണം. നിയമപോരാട്ടത്തില്‍ അകപ്പെട്ടിരിക്കുന്ന ഗ്യാന്‍വാപി മസ്ജിദ് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. മെയ് 20 നാണ് കങ്കണയുടെ പുതിയ ചിത്രമായ ധാക്കഡ് റിലീസ് ചെയ്യുന്നത്.