ടൈഗർ 3 പരാജയപ്പെട്ടതിന് പിന്നാലെ കെ. ആർ. കെ അറസ്റ്റിൽ; പൊലീസ് സ്റ്റേഷനിൽ മരണപ്പെട്ടാൽ ഉത്തരവാദി സൽമാൻ ഖാനെന്ന് പോസ്റ്റ്

വിവാദങ്ങളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന താരമാണ് നടനും നിർമ്മാതാവുമായ കമാൽ ആർ ഖാൻ എന്നറിയപ്പെടുന്ന കെ. ആർ. കെ. ഇപ്പോഴിതാ ദുബായിലേക്കുള്ള യാത്രക്കിടെ അറസ്റ്റിലായിരിക്കുകയാണ് താരം.

കമാൽ തന്നെയാണ് വിവരം സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നിൽ സൽമാൻ ഖാൻ ആണെന്നും സ്റ്റേഷനിലോ ജയിലിലോ വെച്ച് താൻ മരണപ്പെട്ടാൽ അതിനുത്തരവാദി സൽമാൻ ഖാൻ ആയിരിക്കുമെന്നും കെ. ആർ. കെ പോസ്റ്റിൽ പറയുന്നു. എന്നാൽ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയ്യും ചെയ്തിരുന്നു.

“കഴിഞ്ഞ ഒരു വർഷമായി ഞാൻ മുംബൈയിലാണ്. കോടതിയിൽ എനിക്ക് പോകേണ്ട എല്ലാ തീയതികളിലും എത്തുന്നുണ്ട്. പുതുവർഷത്തിന് മുന്നോടിയായി ദുബൈയിലേക്ക് പോകുമ്പോൾ ഇന്ന് മുംബൈ പൊലീസ് വിമാനത്താവളത്തിൽ വെച്ച് എന്നെ അറസ്റ്റ് ചെയ്തു.

Read more

2016ലെ ഒരു കേസിൽ തിരയുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. ടൈഗർ 3 എന്ന ചിത്രം പരാജയപ്പെട്ടത് ഞാൻ കാരണമാണെന്നാണ് സൽമാൻ ഖാൻ പറയുന്നത്. ഞാൻ ഏതെങ്കിലും സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനിലോ ജയിലിലോ മരിച്ചാൽ അത് കൊലപാതകമാണെന്ന് നിങ്ങൾ എല്ലാവരും അറിയണം. ആരാണ് ഇതിനെല്ലാം ഉത്തരവാദിയെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം.” എന്നാണ് കെ. ആർ. കെ എക്സിൽ കുറിച്ചത്.