'ജയറാമിന്റെയും പാർവ്വതിയുടെയും പ്രണയത്തിലെ ഒരു ചെറിയ ഹംസം ഞാനാണ്'; കാലടി ജയൻ

മലയാളത്തിലെ എക്കാലെത്തെയും പ്രിയങ്കരരായ താരദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അഭിനേതാവും നിർമ്മാതാവുമായ കാലടി ജയൻ പറ‍ഞ്ഞ കാര്യങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജയറാമിന്റെയും പാർവ്വതിയുടെയും പ്രണയത്തിലെ ഒരു ഹംസമായിരുന്നു താനെന്ന് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

ജയറാമും പാർവ്വതിയും തമ്മിലുള്ള പ്രണയത്തിൽ പാർവ്വതിയുടെ അമ്മയ്ക്ക് നിരസമുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തുന്ന അമ്മ ഇരുവരും തമ്മിൽ സംസാരിക്കാറുണ്ടോ, ഒന്നിച്ചിരിക്കാറുണ്ടോ എന്ന് ഒക്കെ ലൊക്കേഷനിലെ പലരോടും അന്വേഷിക്കാറുണ്ടായിരുന്നു. അത് ഒരു അമ്മയുടെ ആധി ആയിട്ടെ എല്ലാരും കണ്ടിരുന്നുള്ളു

ആ സമയത്താണ് തന്റെ വീട്ടിൽ ഷൂട്ടിങ്ങ് നടക്കുന്നത്. തുളസിദാസിന്റെ ചിത്രമായിരുന്നു. പാർവ്വതിയാണ് നായിക. ജയറാം ആറ്റിങ്ങലിലാണ് മറ്റൊരു പടത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ആ സമയത്തൊക്കെ ജയറാം താമസിച്ചിരുന്ന ലോഡ്ജിലേയ്ക്ക് തന്റെ വീട്ടിലെ ലാൻ ലെെനിൽ നിന്നാണ് പാർവ്വതി വിളിച്ചിരുന്നത്.

അങ്ങനെ ചെറിയ സഹായങ്ങൾ ഒക്കെ താൻ ചെയ്തു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം നല്ല മനുഷ്യനാണെന്നും ഇന്നും അദ്ദേഹത്തിനോടുള്ള സൗഹൃദം അതുപോലെയുണ്ടെന്നും ജയൻ പറഞ്ഞു.