മോനെ നീ ഒരാഴ്ച കഴിഞ്ഞു തിയേറ്ററിലേക്ക് പോയാല്‍ മതി, ഇപ്പോള്‍ പോകണ്ട എന്ന് ലാലേട്ടൻ പറഞ്ഞപ്പോൾ സത്യത്തിൽ ഭയന്നു: ഷാജോൺ

ദൃശ്യത്തിലെ കോണ്‍സ്റ്റബിള്‍ സഹദേവന്‍ എന്ന  ഷാജോണിന്‍റെ വേഷം വലിയ പ്രശംസ നേടിയ കഥാപാത്രങ്ങളില്‍ ഒന്നാണ്. ഇപ്പോഴിതാ
മോഹൻലാലിനൊപ്പം ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഷാജോൺ.

ദൃശ്യം എന്ന സിനിമ ഒരാഴ്ച കഴിഞ്ഞു കണ്ടാല്‍ മതിയെന്ന് മോഹന്‍ലാല്‍ തന്നെ വിളിച്ചു പറഞ്ഞിരുന്നുവെന്നും അതിന്റെ കാരണം മോഹന്‍ലാല്‍ തന്നെ തന്നോട് വിശദീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ദൃശ്യം കണ്ടു കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ വിളിച്ചു പറഞ്ഞത് മോനെ നീ ഒരാഴ്ച കഴിഞ്ഞു തിയേറ്ററിലേക്ക് പോയാല്‍ മതി, ഇപ്പോള്‍ പോകണ്ട’ എന്നാണ്.

ലാലേട്ടന്റെ ആരാധകര്‍ എന്നെ സ്വീകരിക്കാന്‍ പോകുന്നത് ഏതു വിധമാണ് എന്നൊന്നും എനിക്ക് അറിയില്ല കേട്ടോ എന്നായിരുന്നു ലാലേട്ടന്റെ മറുപടി, അത് കേട്ടപ്പോള്‍ ഞാനും കുറച്ചു ഭയന്നു.

പക്ഷേ ചെയ്ത കഥാപാത്രം അത്രയും നന്നായത് കൊണ്ടാണല്ലോ ലാലേട്ടന്‍ അങ്ങനെ വിളിച്ചു പറഞ്ഞത് എന്നോര്‍ത്തപ്പോള്‍ സന്തോഷം തോന്നി. ഒരു നടനെന്ന നിലയില്‍ എനിക്ക് മാന്യമായ പ്രതിഫലം ലഭിച്ചു തുടങ്ങിയതും ദൃശ്യത്തിനു ശേഷമാണ്’. കലാഭവന്‍ ഷാജോണ്‍ പറയുന്നു.