അവനെന്റെ അടുത്ത സുഹൃത്ത് ഒരിക്കലും അവനോട് ഞാനങ്ങനെ ചെയ്യില്ല: വിവാദങ്ങളില്‍ പ്രതികരിച്ച് കലാഭവന്‍ അന്‍സാര്‍

രിസബാവ തന്റെ അടുത്ത സുഹൃത്താണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം തന്നെ ലക്ഷ്യമിട്ട് ചിലര്‍ വിവാദം ഉണ്ടാക്കുന്നതെന്തു കൊണ്ടെന്ന് മനസിലാകുന്നില്ലെന്ന് കലാഭവന്‍ അന്‍സാര്‍. ‘രിസയുടെ മരണശേഷം ആവശ്യമില്ലാത്ത ചില വിവാദങ്ങള്‍ വരുന്നുണ്ട്. പക്ഷേ ഞാന്‍ മനസ്സാവാചാ അറിയാത്ത കാര്യമാണ് അത്. അത് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് എനിക്ക് അറിയില്ല.’കലാഭവന്‍ അന്‍സാര്‍ മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

രിസയുടെ മരണശേഷം ആവശ്യമില്ലാത്ത ചില വിവാദങ്ങള്‍ വരുന്നുണ്ട്. രിസയെ അന്യഭാഷാചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും തടഞ്ഞത് ഞാന്‍ ആണെന്നൊക്കെ. പക്ഷേ ഞാന്‍ മനസ്സാവാചാ അറിയാത്ത കാര്യമാണ് അത്. അത് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് എനിക്ക് അറിയില്ല.

മലയാളസിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ അവനെ നിര്‍ബന്ധിച്ച ഞാന്‍ മറ്റു ഭാഷാചിത്രങ്ങളില്‍ വില്ലനായി അഭിനയിക്കണ്ട എന്ന് അവനോടു പറയുമോ? ഞാന്‍ മനസ്സിലാക്കിയിടത്തോളം ഒരു വില്ലന്‍ കഥാപാത്രത്തിലേക്ക് ഒതുങ്ങിപ്പോകാന്‍ രിസ ആഗ്രഹിച്ചിരുന്നില്ല അതുകാരണമായിരിക്കും പല ചിത്രങ്ങളും നിരസിച്ചത്.

. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആണ് സിദ്ധിഖ്-ലാല്‍. അവരുടെ സിനിമ രിസബാവ അഭിനയിച്ചതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഞാന്‍ പറയുമോ? അത്രയ്ക്ക് മണ്ടനല്ല ഞാന്‍. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് ഇന്‍ ഹരിഹര്‍ നഗര്‍. ഉടനീളം ഒരു കോമഡി ചിത്രം. അധികം ചിരിക്കാത്ത ഞാന്‍ ഹരിഹര്‍ നഗര്‍, റാം ജീ റാവു ഒക്കെ കണ്ട് തിയേറ്ററില്‍ ഇരുന്നു പൊട്ടിചിരിച്ചിട്ടുണ്ട്. ഒരാളുടെ മരണശേഷം ഇങ്ങനെയൊക്കെ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല. അദ്ദേഹം പറഞ്ഞു.