ആ താരമാണ് ലോഹിയുടെ മരണത്തിന് കാരണം, അയാളെ കാണാന്‍ പോയിട്ടും സമ്മതിച്ചില്ല.. ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ രക്ഷപ്പെടുത്തിയേനെ: കൈതപ്രം

മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളുടെ അമരത്ത് ഇരുന്ന വ്യക്തിയാണ് ലോഹിതദാസ്. മലയാള സിനിമയുടെ രീതിശാസ്ത്രങ്ങളെ മാറ്റിയെഴുതിയ അതുല്യ സംവിധായകനായിരുന്നു ലോഹിതദാസ്. 2009 ജൂണ്‍ 28ന് ആണ് ലോഹിതദാസ് അന്തരിച്ചത്. ലോഹിതദാസിന്റെ മരണത്തിന് കാരണം ഒരു നടന്‍ ആണെന്ന് ആരോപിച്ചിരിക്കുകയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി.

ലോഹിതദാസ് മരിച്ചപ്പോള്‍ തന്നെ കാണാന്‍ പോയിരുന്നതായും താന്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയേനെ എന്നാണ് കൈതപ്രം പറയുന്നത്. ”ലോഹിയെ ചൂടാറുന്നതിന് മുമ്പ് ഞാന്‍ പോയി കണ്ടു. അവിടെ തൊട്ടടുത്ത് തന്നെ ഞാന്‍ ഉണ്ടായിരുന്നു. പക്ഷെ എനിക്ക് ആളെ രക്ഷിക്കാന്‍ പറ്റിയില്ല.”

”എനിക്ക് പറ്റില്ല, എങ്കിലും രണ്ടു ദിവസം എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അയാളെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയേനെ. അതില്‍ ചില താരങ്ങളുടെ കൈയ്യുണ്ട് എന്നാണ് പറയുന്നത്. ഒരു താരത്തിനെ കാണാന്‍ വേണ്ടി ഇയാള് അഞ്ച് ദിവസം റൂമെടുത്ത് തൃശൂരില്‍ താമസിക്കുകയും എന്നാല്‍ അയാള് അവിടെ പോകാതിരിക്കുകയും ചെയ്തതാണ്.”

”അതിലാണ് അയാളുടെ ഹൃദയം പൊട്ടിയത്. ഞാന്‍ ആരെയും കുറ്റം പറയുന്നതല്ല. അയാളുടെ പേരും പറയുന്നില്ല. അതിന്റെ പ്രൊഡ്യൂസര്‍ തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. ലോഹിയെ കാണാന്‍ വേണ്ടി പോകുമ്പോള്‍ അദ്ദേഹം എന്റെ കൂടെ ഉണ്ടായിരുന്നു” എന്നാണ് കൈതപ്രം ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.