'മമ്മൂട്ടിയ്ക് വേണ്ടി എഴുതാൻ വന്നവൻ്റെ ഡിമാൻറ് കേട്ടപ്പോൾ ഉറപ്പായി സിനിമ എന്ന മോഹം ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന്'; കെ. ജി നായർ

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹത്തെപ്പറ്റി മനസ്സ് തുറന്ന് നിർമ്മാതാവ് കെ. ജി. നായർ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. മമ്മൂട്ടിയെയും മോഹൽലാലിനെയും പ്രധാന കഥാപാത്രമാക്കി ഒരു സിനിമ എടുക്കണമെന്നായിരുന്നു തന്റെ ഏറ്റവും വലിയ ആ​ഗ്രഹം.

മമ്മൂട്ടിയെ വെച്ച് സിനിമ എടുക്കാൻ തീരുമാനിക്കുകയും ചെയ്താണ്. പിന്നീട് ആ സിനിമ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാഫിയായിരുന്നു ചിത്രത്തിന്റെ ഡയറക്ട്ർ. സിനിമയ്ക്ക് തിരക്കഥയെഴുതാൻ പലരും വന്നെങ്കിലും അവസാനം നടനും തിരക്കഥകൃത്തുമായ  പി.ശ്രീകുമാർ പറഞ്ഞു , അദ്ദേഹത്തിന്റെ കെെയ്യിൽ ഒരു കഥയുണ്ട് അത് ചെയ്യാം എന്ന്.

കർണ്ണൻ എന്നാണ് കഥയുടെ പേര്. മുൻപും താൻ ആ കഥ കേട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം മുന്നോട്ട് വച്ച ആവശ്യങ്ങൾ കേട്ട് ആ പ്രൊജക്ടിൽ നിന്ന് താൻ പിന്മാറുകയായിരുന്നു. സ്ക്രപ്റ്റിന് മാത്രം 50 ലക്ഷം രൂപയാണ് അദ്ദേഹം പ്രതിഫലമായി ചോദിച്ചത്.

പിന്നെ അഭിനയിക്കാൻ, ഡബ്ബിങ്ങിന് അങ്ങനെ എല്ലാത്തിനും  വെവ്വേറെയായി പണം നൽകണം. തന്നെ കൊണ്ട് താങ്ങുന്നതിനും മുകളിലായിരുന്നു അ​ദ്ദേഹത്തിന്റെ ചിലവ്. അങ്ങനെയാണ്  ആ സിനിമ എന്ന മോഹം താൻ ഉപേക്ഷിച്ചതെന്നും നായർ പറഞ്ഞു.