മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി കുട്ടികളെ ഉണ്ടാക്കുന്നവര്‍ ഉണ്ട്, അതു പോലെയല്ല ഈ പെണ്‍കുട്ടി; തുറന്നുപറഞ്ഞ് ജൂഡ് ആന്റണി

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസിന് ് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സാറാസിന്റെ കഥ പറയുന്നത് ചോയിസിനെ പറ്റിയാണ്. അതിന് അപ്പുറത്തേക്ക് സിനിമയിലൂടെ മറ്റൊരു സന്ദേശവും കൊടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു വ്യക്തിയാണ് അയാളുടെ ജീവതം തീരുമാനിക്കുന്നത്. അല്ലാതെ സമൂഹത്തിലുള്ള മറ്റുള്ളവരല്ലെന്നാണ് സിനിമ പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ ജൂഡ് പറയുന്നു.

സാറാസിന്റെ കഥ പറയുന്നത് ചോയിസിനെ പറ്റിയാണ്. ഓരോ വ്യക്തിക്കും ഓരോ ഇഷ്ടങ്ങള്‍ ഉണ്ടാവും. അയാള്‍ എന്ത് കഴിക്കണം, എവിടെ ജീവിക്കണം, ആരുടെ കൂടെ ജീവിക്കണം, കുട്ടികള്‍ വേണോ, വേണ്ടയോ എന്നെല്ലാം തീരുമാനിക്കുന്നത് ആ വ്യക്തി മാത്രമാണ്.

Read more

മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി ജീവിക്കുന്നവരും കുട്ടികളെ ഉണ്ടാക്കുന്നവരെല്ലാം ഉണ്ട്. അതില്‍ പ്രശ്നം പറ്റുന്നത് ആ കുട്ടികള്‍ക്ക് തന്നെയാണ്. വേണ്ടാതെ ഒരു കു്ട്ടി ഉണ്ടായി കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ. ഈ സിനിമയിലൂടെ നമ്മള്‍ പറയാന്‍ ഉദ്ദേശിച്ചത് സാറാസ് എന്ന പെണ്‍കുട്ടിക്ക് കുട്ടികളെ നോക്കണമെന്നോ,ഉണ്ടാവണമെന്നോ ആഗ്രഹമില്ല. അപ്പോള്‍ അത്തരത്തില്‍ ഉള്ള ഒരുപാട് സ്ത്രീകള്‍ ഉണ്ടെന്ന് പറയുന്ന സിനിമയാണ്.” അദ്ദേഹം റി്‌പ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.