ഐ ഡോണ്ട് നീഡ് ഇറ്റ്; ഹോളിവുഡ് നിങ്ങളെ ബഹിഷ്‌കരിച്ചില്ലേ എന്ന ചോദ്യത്തിന് ഡെപ്പിന്റെ വായടപ്പിക്കുന്ന മറുപടി, അവഗണിച്ചവരുടെ മുഖത്തേറ്റ അടിയെന്ന് ആരാധകര്‍

ജീന്‍ ഡു ബാരി എന്ന ചിത്രത്തിലൂടെ ഹോളിവുഡ് സാമ്രാജ്യത്തിലേക്ക് രാജകീയമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടന്‍ ജോണി ഡെപ്പ്. 76-ാമത് വാര്‍ഷിക കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ സിനിമയുടെ പ്രദര്‍ശനം നടക്കുമ്പോള്‍ ചിത്രത്തിന് ഏഴ് മിനിറ്റ് നീണ്ട കൈയ്യടി ലഭിക്കുകയും ഇതില്‍ നടന്‍ വികാരാധീനനാകുകയും ചെയ്യുന്നത് വലിയ വാര്‍ത്തയായിരുന്നു.

മുന്‍ ഭാര്യ ആംബര്‍ ഹേര്‍ഡുമായുള്ള നിയമയുദ്ധവും അതിന് പിന്നാലെ ജോണിയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ നടന്ന ബഹിഷ്‌കരണാഹ്വാനവുമെല്ലാം നടന്റെ കരിയറിനെ വല്ലാതെ ബാധിച്ചിരുന്നു. ഇപ്പോഴിതാ ആ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് ഡെപ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹോളിവുഡ് തന്നെ ബഹിഷ്‌കരിച്ചതായി തോന്നിയിട്ടുണ്ടോ എന്ന ഡെഡ്ലൈനിന്റെ ചോദ്യത്തിന് മറുപടിയായി ജോണി ഡെപ്പ് പറയുന്നതിങ്ങനെ

വായുവില്‍ അലയടിച്ച ചില അര്‍ത്ഥമില്ലാത്ത അക്ഷരങ്ങള്‍ മൂലം സിനിമയില്‍ നിന്ന് രാജിവയ്ക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നതിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാകുന്നില്ല. ”എനിക്ക് ഹോളിവുഡ് എന്നെ ബഹിഷ്‌കരിച്ചതായി തോന്നുന്നില്ല, ഹോളിവുഡിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല.കാരണം എനിക്ക് ഹോളിവുഡ് ആവശ്യമില്ല. പലരും വിളിക്കുന്നത് നിര്‍ത്തി, ഞാനും പോയില്ല. ഡെപ്പ് വ്യക്തമാക്കി.

അതേസമയം ഡെപ്പ് നല്‍കിയ മറുപടിയില്‍ ആവേശഭരിതരാണ് ആരാധകര്‍. ഇത്രയും കഴിവുറ്റ ഒരു നടനെ അവഗണിച്ചവരുടെ മുഖത്തേറ്റ അടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നാണ് ഇവര്‍ കമന്റ് ചെയ്യുന്നത്.