പ്രണവിനെയും കല്യാണിയെയും കാണുമ്പോഴൊക്കെ ഇവര് കല്യാണം കഴിക്കുമോ എന്ന് ന്യൂജനറേഷന്‍ ചോദിക്കാവോ? ജോണി ആന്റണി

 

സംവിധായകനായെത്തി പിന്നീട് നടനായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന താരമാണ് ജോണി ആന്റണി. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ അച്ഛനായി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.പ്രണവ് മോഹന്‍ലാലായിരുന്നു ഈ ചിത്രത്തില്‍ നായകനായെത്തിയത്.

ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലൂടെ ജോണി ആന്റണി. പ്രണവിനെയുംം കല്യാണിയെയും കാണുമ്പോള്‍ ഇവര്‍ കല്യാണം കഴിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് സംവിധായകന്‍ മറുപടി നല്‍കിയത്.

 

‘പ്രണവും കല്യാണിയും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. അവരെ കാണുമ്പോള്‍, ‘ഇവര് കല്യാണം കഴിക്കുമോ’, എന്ന് നോക്കേണ്ട കാര്യമെന്താണ്. എന്റെ മകളും വേറെ ഒരു പയ്യനും നടന്ന് വരുമ്പോള്‍, ‘ഇവര് കല്യാണം കഴിക്കുമോ’ എന്ന് നമുക്ക് തോന്നുമോ. നിങ്ങള്‍ ന്യൂജനറേഷന്‍ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമാണ്,” ജോണി ആന്റണി പറഞ്ഞു.

സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പുഗുലാന്‍, സൈക്കിള്‍, ഈ പട്ടണത്തില്‍ ഭൂതം എന്നിവയാണ് ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകള്‍.