മരക്കാറിനുള്ളത് മരക്കാറിന്, കാവലിനുള്ളത് കാവലിന്, ഇരു സിനിമകളും പരസ്പരം ബാധിക്കില്ല: ജോബി ജോര്‍ജ്ജ്

 

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ശക്തമായ കഥാപാത്രമായി എത്തുന്ന സിനിമ ‘കാവല്‍’ തിയറ്ററുകളിലേക്കുള്ള തയ്യാറെടുപ്പിലാണ്. നവംബര്‍ 25ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്.

‘മരക്കാര്‍’ എത്തുമ്പോള്‍ ‘കാവല്‍’ റിലീസ് ചെയ്യണമോയെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കാവലിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ്ജ് .

അദ്ദേഹത്തിന്റെ വാക്കുകള്‍

ഇവിടെ ഡീഗ്രേഡിംഗ് ചെയ്യപ്പെട്ടതിന്റെ പേരില്‍ ഒരു സിനിമയും തകര്‍ന്നടിഞ്ഞട്ടില്ല. പബ്ലിസിറ്റി കൊടുത്തതിന്റെ പേരില്‍ വന്‍ വിജയം ആയിട്ടും ഇല്ലാ. ഒരു സിനിമ വിജയിക്കണമെന്നുണ്ടെങ്കില്‍ ആര് എന്ത് ചെയ്താലും ഓടും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഞാന്‍ എടുത്ത സിനിമകളെല്ലാം വിജയം ആണ്. ഗുഡ്വില്ലിന്റെയും ഫാന്‍സാണ് ഇവരൊക്കെ. ഒരിക്കലും മരക്കാര്‍ സിനിമ വരുന്നത് കൊണ്ട് കാവലിനോ, കാവലുള്ളതുകൊണ്ട് മരക്കാറിനോ ഒന്നും സംഭവിക്കില്ല.

രണ്ട് സിനിമയും അതിന്റെ വഴിക്ക് പോവും. ‘കാവല്‍’ ഒരു വര്‍ഷം മുന്‍പ് റിലീസ് പ്രഖ്യാപിച്ചതാണ്. ഫേസ്ബുക്ക് വഴി ഫാന്‍സ്‌കാര് തെറിവിളിക്കുന്നുണ്ട്, പക്ഷെ അത് ഞാന്‍ കാര്യമായി എടുക്കുന്നില്ല. സീസറിനുള്ളത് സീസര്‍ക്ക് ദൈവത്തിനുള്ളത് ദൈവത്തിന് എന്ന് പറയുന്നത് പോലെ മരക്കാറിനുള്ളത് മരക്കാറിന്, കാവലിനുള്ളത് കാവലിന്.