നല്ല സബ്‌ജക്ട് വന്നാല്‍ ഇനിയും സുരേഷേട്ടന്റെ സിനിമ ഗുഡ് വില്‍ ചെയ്യും: ജോബി ജോര്‍ജ്ജ്

ആക്ഷന്‍ കിംഗ് സുരേഷ് ഗോപി ചിത്രം കാവലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തീപ്പൊരി ഡയലോഗുകളും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും സമ്പന്നമായ ”കാവലിലെ സുരേഷ് ഗോപിയുടെ തമ്പാന്‍ അമ്പരപ്പിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഫാമിലി ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന വിധമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിതിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കിയിരിക്കുന്നത്. കോവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയേറ്ററുകളിലേക്ക് ആദ്യമെത്തുന്ന സൂപ്പര്‍താര ചിത്രം കൂടിയാണ് കാവല്‍.

ഇപ്പോഴിതാ കാവലിനെ കുറിച്ചും സുരേഷ് ഗോപിയെ കുറിച്ചും നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വൈറലാകുകയാണ്. എനിക്ക് മലബാറിലുള്ളവരെ വിശ്വാസം ആണ്……. നല്ല സബ്‌ജക്ട് വന്നാല്‍ ഇനിയും സുരേഷേട്ടന്റെ സിനിമ ഗുഡ്വില്‍ ചെയ്യും…. ഗുഡ്വില്‍ ഇനിയും കാവലായിരിക്കും മലയാള സിനിമയ്ക്ക്……. കാവല്‍ നിറഞ്ഞ സദസ്സുകളില്‍ മുന്നേറുന്നു… കാവലായവര്‍ക്കും കാവലാകന്‍ പോകുന്നവര്‍ക്കും നന്ദി

സിനിമ തിയേറ്ററില്‍ കണ്ട നിരവധി പേര്‍ ഈ പോസ്റ്റിന് കമന്റുകളുമായെത്തുന്നുണ്ട്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ , സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്.

Read more

കേരളത്തിന് പുറത്ത് ബംഗളൂര്‍, മൈസൂര്‍, മണിപ്പാല്‍,പൂനൈ, ഗുജറാത്ത്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി.