സിനിമ റിലീസായ ശേഷമാണ് അത് മനസ്സിലായത്, ഇന്നും ദുഃഖം ഉണ്ട്, ജോമോള്‍ പറയുന്നു

നടി ജോമോള്‍ പ്രധാനവേഷത്തിലെത്തിയ, ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്ന ചിത്രമാണ് എന്ന് സ്വന്തം ജാനകിക്കുട്ടി. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. സിനിമ ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ജോമോളുടെ ഒരു പഴയ അഭിമുഖമാണ്. ജാനകികുട്ടി എന്തായിരുന്നു എന്ന് അറിയാതെയാണ് സിനിമയില്‍ അഭിനയിച്ചതെന്നാണ് ജോമോള്‍ പറയുന്നത്. കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു ഇ ചിത്രത്തില്‍ അഭിനയിച്ചത്.

ജോമോളുടെ വാക്കുകള്‍ ഇങ്ങനെ…” കുറെ നാളുകള്‍ക്ക് ശേഷം ഹരിഹരന്‍ സാറിന്റെ ഓഫീസില്‍ നിന്ന് കോള്‍ വന്നു. ഒരു ഓഡീഷന്‍ നടക്കുന്നുണ്ട്. നിങ്ങള്‍ കാണാന്‍ വരുമോ എന്ന് ചോദിച്ചു. കോളേജ് കഴിഞ്ഞതിന് ശേഷമാണ് ഞാനും അച്ഛനും ഹരിഹരന്‍ സാറിനെ കാണാന്‍ പോയത്. എന്നാല്‍ സിനിമയെ കുറിച്ച് കൂടുതലായി ഒന്നും പറഞ്ഞില്ല. പോകാന്‍ നേരം അപ്പോള്‍ നമ്മള്‍ ചെയ്യുകയല്ലേ എന്ന് ചോദിച്ചു. എന്താ സാര്‍ എന്ന് ഞാനും. അപ്പോള്‍ പടം ചെയ്യുകയല്ലേ എന്ന് വീണ്ടും സാര്‍ ചോദിച്ചു. കോളേജ് പോകണം എന്ന് പറഞ്ഞപ്പോള്‍, ക്ലാസ് കഴിഞ്ഞ് വന്നാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നത്.

സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷമാണ് എത്ര ഓഡീഷന്‍ കഴിഞ്ഞാണ് സിനിമ ഇവിടെ വന്നതെന്ന് ഞാന്‍ അറിയുന്നത്. അപ്പോഴാണ് അതിന്റെ വില മനസ്സിലായത്. വളരൈ എന്‍ജോയ് ചെയ്ത സെറ്റായിരുന്ന അത്. പുതുമുഖങ്ങളായിരുന്നു സിനിമയില്‍ അഭിനയിച്ചത്. ഞങ്ങള്‍ തന്നെയായിരുന്നു ഡബ്ബ് ചെയ്തതെന്നും ജോമോള്‍ പറയുന്നു.

ഡബ് ചെയ്തപ്പോള്‍ പോലും മനസ്സിലായില്ല. പടം പുറത്ത് ഇറങ്ങിയപ്പോഴായിരുന്നു അത് മനസ്സിലായത്. അതില്‍ ഇന്നും ദുഃഖം ഉണ്ട്. ഇപ്പോഴും തന്റെ മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണ് എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന് ജോമോള്‍ പറയുന്നു.