എപ്പോഴും വിളിക്കേണ്ടതില്ലാത്ത, എന്നാല്‍ വളരെ അടുപ്പമുള്ള സുഹൃത്ത്; ഭാവനയെ കുറിച്ച് ജീന്‍ പോള്‍ ലാല്‍

തന്റെ ആദ്യ സിനിമയില്‍ ഭാവന തന്നെ നായികയായി വേണം എന്ന് തീരുമാനിച്ചിരുന്നതിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍. ഹണി ബി ചെയ്യാന്‍ തീരിമാനിക്കുന്ന സമയത്ത് പോലും നായികയെക്കുറിച്ച് എനിക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. ആസിഫ് പോലും സിനിമയിലേയ്ക്ക് വരുന്നത് പിന്നീടാണ്. കുടുംബത്തോട് ബന്ധമുള്ള അടുത്ത സുഹൃത്താണ് ഭാവനയെന്നും ജീന്‍ പറയുന്നു.

എപ്പോഴും വിളിക്കേണ്ടാത്ത എന്നാല്‍ വളരെ അടുപ്പമുള്ള സുഹൃത്താണ് അവള്‍. നമുക്ക് വളരെ കംഫര്‍ട്ടബിളായിതോന്നുന്ന ഒരാള്‍, അങ്ങനെയൊക്കെയാണ് ഭാവനയെക്കുറിച്ച് പറയാനുള്ളത്. കുടുംബത്തിലെ ഒരു ആളെപ്പോലെയാണ്.

ഞാന്‍ സിനിമയിലേയ്ക്കൊക്കെ വരുന്നതിന് മുന്‍പ് തന്നെ നമ്മുടെ വീടും കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നു. അത് എപ്പൊ കണ്ടാലും ഒരേപോലെ തന്നെ എന്നതാണ് അവളുടെ പ്രത്യേകതയെന്നും ജീന്‍ കൂട്ടിച്ചേര്‍ത്തു. സിനിമ ഡാഡിയിലെ അഭിമുഖത്തിനിടെയാണ് ജീന്‍ ഇത് തുറന്ന് പറഞ്ഞത്.

Read more

നടികര്‍ തിലകം എന്ന ചിത്രമാണ് ജീന്‍ പോള്‍ ലാല്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്നത്. ടൊവിനൊ തോമസ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും ജീന്‍ പറഞ്ഞു.