ഏറെ പ്രയാസപ്പെട്ട് അഭിനയിച്ച ആ  കഥാപാത്രം പ്രേക്ഷകർ സ്വീകരിക്കാതിരുന്നത് വല്ലാതെ വേദനിപ്പിച്ചു: ജയസൂര്യ

വളരെ വേറിട്ട  കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ  നേടിയ നടൻ ജയസൂര്യ താൻ ഏറെ ബുദ്ധിമുട്ടോടെ ചെയ്ത കഥാപാത്രം ജനം സ്വീകരിക്കാതിരുന്ന അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് .

മറ്റാരെക്കുറിച്ചുമല്ല ആടിലെ ഷാജി പാപ്പനെ കുറിച്ചാണ് ജയസൂര്യയുടെ ഈ തുറന്നു പറച്ചിൽ.

ഏറെ പ്രയാസപ്പെട്ട് അഭിനയിച്ച ചില വേഷങ്ങൾ ജനം സ്വീകരിക്കാതെ വരുമ്പോൾ വിഷമം തോന്നാറുണ്ട്. ‘ആട്’ എന്ന ചിത്രവും നായകൻ ഷാജി പാപ്പനും തിയേറ്ററിൽ വേണ്ട വിധത്തിൽ വിജയിച്ചിരുന്നില്ല.

പിന്നീട് യൂട്യൂബിലും മറ്റും ചിത്രം കണ്ടവർ ഈ കഥാപാത്രത്തെ ഏറ്റെടുത്തു. ഷാജി പാപ്പാൻ ക്രമേണ തരംഗമായി മാറി. ആടിന്‍റെ രണ്ടാം ഭാഗത്തിനു വൻ വരവേൽപാണ് ലഭിച്ചത്.

മനോരമയിലെ സൺഡേ സപ്ലിമെൻറിന് അനുവദിച്ച അഭിമുഖത്തിലാണ്  ജയസൂര്യയുടെ വെളിപ്പെടുത്തല്‍.